വേനൽകാലത്തെ പോലെ അത്ര എളുപ്പമല്ല തണുപ്പുകാലത്തെ വസ്ത്രധാരണം. ശരീരം മുഴുവൻ മറയുകയും നല്ല ചൂട് ലഭിക്കുകയും ചെയ്യുന്ന തരം വസ്ത്രങ്ങളാണ് ഈ കാലത്ത് തെരഞ്ഞെടുക്കേണ്ടത്. ഫാഷനിൽ യാതൊരു കുറവും വരാതെ തണുപ്പുകാലത്തും ഡ്രസ് ചെയ്യാൻ കഴിയും. തണുപ്പുകാലത്തെ ജാക്കറ്റ് ഷോപ്പിങ്ങ് എളുപ്പമാക്കാനുള്ള ചില പൊടികൈകൾ നോക്കാം.
വിവിധ നിറങ്ങളിൽ ലഭ്യമാണെങ്കിലും ഉപയോഗം മുൻനിർത്തിവേണം ജാക്കറ്റുകൾ തിരഞ്ഞെടുക്കാൻ. ലെതർജാക്കറ്റുകൾ തണുപ്പിനെ പ്രതിരോധിക്കാൻ വളരെ നല്ലതാണ്. കഴുത്തിൽ പഫും കൈയ്യിൽ ബട്ടനുമൊക്കെയുള്ള ജാക്കറ്റുകൾ ഏത് തരം ഡ്രസിെൻറയും കൂടെ സ്റ്റൈൽ ചെയ്ത് ഉപയോഗിക്കാം.
ഡെനിം ജാക്കറ്റുകൾ തണുപ്പിനെ തടയുവാൻ വളരെയധികം സഹായകരമാണ്. കയ്യുള്ളവയും കയ്യില്ലാത്തവയുമായ ഡെനിം ജാക്കറ്റുകളുണ്ടെങ്കിലും ധരിക്കുന്ന വസ്ത്രമനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ. ഫുൾ സ്ലീവ് വസ്ത്രമാണ് ധരിക്കുന്നതെങ്കിൽ സ്ലീവ്ലെസായ ജാക്കറ്റായിരിക്കും നല്ലത്. ജീൻസും മുകളിൽ ഷർട്ടും ധരിച്ച് അതിന് മുകളിൽ ഫുൾ സ്ലീവ് ഡെനിം ജാക്കറ്റിടുന്നത് എല്ലാകാലത്തെയും ട്രെൻഡാണ്.
നീളത്തിൽ ഗൗൺ പോലുള്ള, അരയിൽകെട്ടോടുകൂടിയ ഡെനിം ജാക്കറ്റുകളും തണുപ്പ്കാലത്ത് സ്റ്റൈലിങ്ങിന് അടിപൊളിയായിരിക്കും. ഒരോരുത്തർക്കും ചേർന്ന ജാക്കറ്റുകൾ വ്യത്യസ്തമാണ്. തുണിയുടെ ഗുണവും ശരീരത്തിന് മാച്ച് ആയതും നോക്കി വാങ്ങിക്കുക എന്നത് വളരെ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.