ഓരോ ഉപഭോക്താവും ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ പരിശോധിക്കുന്ന സുപ്രധാന കാര്യമാണ് എക്സ്പെയറി ഡേറ്റ് അഥവാ കാലാവധി അവസാനിക്കുന്ന ദിവസം. ഒരു വസ്തു ഉപയോഗശൂന്യമാകാതെ നിലനിൽകുന്ന സമയം (ഷെൽഫ് ലൈഫ്) കണക്കാക്കിയാണ് എക്സ്പെയറി ഡേറ്റ് നൽകുന്നത്. ഭക്ഷ്യവസ്തുക്കൾ നിർമിച്ചു വിപണനം നടത്തുന്ന കമ്പനികളുടെ ഉത്തരവാദിത്തമാണ് ഭക്ഷ്യ ഉൽപന്നങ്ങളുടെ ഷെൽഫ്-ലൈഫ് നിർണയിക്കുക എന്നത്. ഇത് നിർണയിക്കുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, രീതി, വസ്തുവിെൻറ സ്വഭാവം, വിതരണം, സംഭരണം, ഉപയോഗം എന്നിവ കണക്കിലെടുക്കണം.
ഭക്ഷ്യസുരക്ഷ വകുപ്പ് ഷെൽഫ് ലൈഫ് നിർബന്ധമാക്കിയിട്ടുള്ള ഉൽപന്നങ്ങൾക്ക് (mandated shelf life) ഇത് തീരുമാനിക്കുമ്പോൾ ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷ വിഭാഗം വ്യക്തമാക്കിയ സമയത്തിൽ കവിയാൻ പാടില്ല എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. റസ്റ്റാറൻറുകൾ പോലെയുള്ള ഭക്ഷണ സേവന സ്ഥാപനങ്ങളിൽ ഹൈ റിസ്ക് ഭക്ഷണങ്ങൾക്ക് ദുബൈ മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള ഷെൽഫ് ലൈഫ് മൂന്ന് ദിവസമോ അതിൽ കുറവോ ആണ്. എങ്കിലും കൃത്യമായ ഇടവേളകളിൽ നമ്മുടെ പ്രക്രിയ അവലോകനം ചെയ്യുകയും സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണം.
ഭക്ഷ്യ നിർമാതാക്കൾ, ബേക്കറികൾ, കാറ്ററിങ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ മുൻകൂട്ടി പാക്കേജുചെയ്ത ഹൈറിസ്കായ ഭക്ഷണങ്ങൾ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡിപ്പാർട്മെൻറൽ സ്റ്റോറുകൾ എന്നിവ ഷെൽഫ് ലൈഫ് സാധൂകരിക്കുകയും ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്ന് ഷെൽഫ് ലൈഫ് അംഗീകാരം നേടുകയും വേണം(ലേബൽ രൂപപ്പെടുത്തി ഫൈനലൈസ് ചെയ്യുന്നതിന് മുമ്പ്).
•അസംസ്കൃത പദാർഥത്തിെൻറ ഗുണനിലവാരവും അത് ഉറപ്പാക്കുന്നതിന് വിതരണക്കാരുടെ നിയന്ത്രണങ്ങളും
•എത്രത്തോളം ശുചിത്വമുള്ളതും നിയന്ത്രിത സാഹചര്യത്തിലുമാണ് ഭക്ഷ്യവസ്തു നിർമിക്കുന്നതും സ്റ്റോർ ചെയ്യുന്നതും
•സ്ഥാപനത്തിെൻറ നിലവാരം(well established industry standards)
•സംഭരണത്തിെൻറയും ഉപയോഗത്തിെൻറയും വ്യവസ്ഥകളും, കേടാകുന്നതിനുള്ള സാധ്യതയും തോതും മുൻകൂട്ടി കണ്ടിട്ടുള്ള ഓർഗാനോലെപ്റ്റിക് ഗുണനിലവാരം നിലനിർത്തുന്നതും
•ടിന്നിലടച്ച ഭക്ഷണങ്ങൾ, ജ്യൂസ് കുപ്പികൾ മുതലായവ ഒറിജിനൽ പാക്കേജ് ഓപൺ ചെയ്ത് കഴിഞ്ഞാൽ ദ്രുതഗതിയിൽ കേടുവരുന്നതിന് സാധ്യതയുള്ളതിനാൽ നിർമാതാക്കളുടെ നിർദേശാനുസരണം മാത്രം ഉപയോഗിക്കുക.
•ഒരു ഭക്ഷണവും അനിശ്ചിതമായി സൂക്ഷിക്കാൻ കഴിയില്ല. ഉൽപന്നത്തിെൻറ സുരക്ഷയെ സംബന്ധിച്ചു അപകടസാധ്യതയുള്ള ഉൽപന്നങ്ങളുടെ കാര്യത്തിൽ, ഷെൽഫ് ലൈഫ് കാര്യമായ സ്വാധീനം ചെലുത്തും.
•ഷെൽഫ് ലൈഫ് തീരുമാനിക്കുമ്പോൾ ഉൽപാദന അന്തരീക്ഷം, പാക്കേജിങ്, സംഭരണ വ്യവസ്ഥകൾ, ഉൽപന്നത്തിനെ കൈകാര്യം ചെയ്യുന്നത് എന്നിവ കണക്കിലെടുക്കണം.
•അസംസ്കൃത വസ്തു ഉൽപാദന അന്തരീക്ഷവും ബന്ധപ്പെട്ട സൂക്ഷ്മ ജീവികളെ തിരിച്ചറിയുന്നതും സുരക്ഷിതമായ ഷെൽഫ് ലൈഫ് കൃത്യമായ നിർണയത്തിന് നിർണായകമാണ്.
•അസംസ്കൃത വസ്തു വൃത്തിഹീനമായതും സുരക്ഷിതമല്ലാത്തതും ആണെങ്കിലോ, ഫൈനൽ പ്രോഡക്ട് കൃത്യമായി നിർദേശിച്ച രീതിയിൽ താപനില ശ്രദ്ധിക്കാതെ കൊണ്ടുപോകുന്നതും ഷെൽഫ് ലൈഫിനെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.