ഹൈപ്പർമാർക്കറ്റുകളിലെ ഓണവിപണികളിൽ വൻ തിരക്ക്

അബൂദബി: രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളിലെ ഓണ വിപണികളിൽ ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. പഴം, പച്ചക്കറി മാർക്കറ്റിലും പായസ വിപണികളിലും തിരക്ക് അനുഭവപ്പെട്ടു.കോവിഡ് പ്രതിസന്ധിക്കിടയിലും വാരാന്ത്യ അവധി ദിനത്തിൽ മലയാളികൾ സാധനങ്ങൾ വാങ്ങാൻ എത്തി. കോവിഡ് പ്രോട്ടോകോൾ സുരക്ഷകളോടെയായിരുന്നു വിപണികളിലേക്കെത്തിയതെങ്കിലും ഓണച്ചന്തകളിൽ സാമൂഹിക അകലം ഒരുക്കാൻ മാളുകളിലെ ജീവനക്കാർ നന്നേ പാടുപെട്ടു.നാട്ടിലെ ഗ്രാമീണ ചന്തകളിലെ തനിമയാർന്ന കാഴ്ചകളോടെയാണ് ഹൈപ്പർ മാളുകളിലെ പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഓണച്ചന്ത ഒരുക്കിയത്.

ഉരുളക്കിഴങ്ങ്, സവാള, ചെറിയ ഉള്ളി, ബീറ്റ്റൂട്ട്, കാരറ്റ്, പടവലം, പാവക്ക, പച്ചമാങ്ങ, ബീൻസ്, കുമ്പളങ്ങ, മത്തങ്ങ, വെണ്ടക്ക, അമരക്ക, വാഴക്കൂമ്പ്, പച്ചക്കായ, മുരിങ്ങക്കായ, ചേന, വാഴയില, മല്ലിയില, കറിവേപ്പില, കാബേജ്, തേങ്ങ, വെള്ളരി, പഴംമാങ്ങ, വഴുതനങ്ങ, തക്കാളി, ഇഞ്ചി, പച്ചമുളക്, ചേമ്പ്, ചൊരക്ക, ചെറുനാരങ്ങ, വടുകപ്പുളി നാരങ്ങ, വാഴക്കുല, പപ്പായ, മുല്ലപ്പൂ തുടങ്ങിയ പച്ചക്കറികളുടെ വിപണിയാണ് ഓണച്ചന്തയിലൊരുക്കിയിരുന്നത്. മാളുകളിലെ പായസ വിപണികളിലും വൈവിധ്യമായ പായസങ്ങളാണ് ജനങ്ങളെ ആകർഷിച്ചത്.ബനാന പായസം, ഈത്തപ്പഴ പായസം, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽ പായസം, ഗോതമ്പ് പായസം, പാലടപ്പായസം, അരിപ്പായസം, മാമ്പഴ പായസം, നെയ് പായസം എന്നിവ ഹൈപ്പർ മാളുകളിലെ ഓണ വിപണിയിലെത്തിയവരെ ആകർഷിച്ചു. വസ്ത്ര വിപണികളിലും ഓണക്കോടി, കസവു മുണ്ടുകൾ തുടങ്ങിയവയും വിപണിയിലെത്തുന്നവരെ ആകർഷിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.