റാസല്‍ഖൈമ: അപമാനിക്കപ്പെടുകയാണെന്ന് ഭാര്യയും ഭര്‍ത്താവും പരസ്പരം കുറ്റപ്പെടുത്തിയ കേസില്‍ ഭാര്യക്ക് അനുകൂലമായി വിധി. നിര്‍ണായകമായ വിധിക്ക് തെളിവായത് വാട്സ് ആപ്പില്‍ കൈമാറിയ ശബ്ദസന്ദേശങ്ങള്‍. കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപോയ ഭർത്താവ് വാട്സ് ആപ്പിലൂടെ അയച്ച മോശം പരാമര്‍ശങ്ങള്‍ ഭാര്യ സൂക്ഷിച്ച് വെക്കുകയായിരുന്നു.
ഭാര്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉപോദ്ബലകമായ തെളിവുകള്‍ നല്കാന് ഭര്‍ത്താവ് പരാജയപ്പെടുകയും ചെയ്തു. പരാതിക്കൊപ്പം ഭാര്യ ഏഴ് ഓഡിയോ ഫയലുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. തന്നെയും കുടുംബത്തെയും ഭാര്യ അപമാനിച്ചെന്ന് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവ് ഹാജരാക്കാനായില്ല. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ സസൂക്ഷ്മം പരിശോധിച്ച കോടതി ഭര്‍ത്താവിന് 5000 ദിര്‍ഹം പിഴചുമത്തുകയും ഭാര്യയെ വെറുതെ വിടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.