അജ്മാന്‍ : ഭാര്യയെ പീഡിപ്പിച്ചയാളെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നാലു ദിവസത്തോളം പട്ടിണിക്കിടുകയും അത് ചോദ്യം ചെയ്തതിന് തല്ലി കൈവിരലുകള്‍ ഒടിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഭാര്യ ഇയാളുടെ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. തന്‍റെ നാട്ടിലായിരുന്ന യുവതി ജോലി അന്വേഷണത്തിനിടെയാണ് യു.എ.ഇയിലുള്ള ബിസിനസുകാരനുമായി പരിചയപ്പെടുന്നത്.
തുടർന്ന് ഇയാൾ യുവതിക്ക് തന്‍റെ കമ്പനിയില്‍ ജോലി നല്‍കി. വൈകാതെ ഇരുവരും വിവാഹിതരുമായി. നാലു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം യുവതിയുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു.
കമ്പനിയില്‍ ജോലി ചെയ്ത വകയില്‍ യുവതിക്ക് ശമ്പള കുടിശികയും നിലവിലുണ്ട്. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ പട്ടിണിക്കിട്ടത്.
ഭക്ഷണം വാങ്ങാനുള്ള പണം ചോദിച്ച് ഓഫീസില്‍ തെരഞ്ഞെത്തിയ ഭാര്യയെ കമ്പനി ഉടമ ക്രൂരമായി
മര്‍ദിക്കുകയും കൈ വിരല്‍ അടിച്ച് ഒടിക്കുകയുമായിരുന്നു. പരിക്കേറ്റ യുവതിയെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം തേടി യുവതി പൊലീസില്‍ പരാതി നൽകി. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ ആക്രമിച്ച കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.
ഭര്‍ത്താവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് താമസം അനിശ്ചിതത്തിലായ യുവതിക്ക് പൊലീസ് ആവശ്യമായ സൗകര്യം ഒരുക്കികൊടുത്തു. ഉപദ്രവിക്കപ്പെട്ട സ്ത്രീ ആദ്യ ഭാര്യയല്ലെന്നും കമ്പനിയില്‍ ജോലി നല്‍കി സ്ത്രീകളെ വിവാഹം ചെയ്യുന്നത് പതിവ് രീതിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.