?????????? ??????????? ?????? ???? ????? ????? ????????? ??? ??????????

തീപിടിച്ച വീട്ടിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച മലയാളി യുവാവ് മരിച്ചു

അബൂദബി: ഉമ്മുൽഖുവൈനിലെ താമസസ്ഥത്തുണ്ടായ അഗ്‌നിബാധയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതര പൊള്ളലേ റ്റ് അബൂദബി മഫ്‌റഖ് ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

പത്തനംതിട്ട പുത ്തൻകാവ് ഐരുകുഴിയിൽ എ.ജി. നൈനാ​​െൻറ മകൻ അനിൽ നൈനാൻ (32) ആണ് മരിച്ചത്. ശരീരത്തിൽ 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഇതേ ആശുപത്രിയിൽ ഭാര്യ നീനുവും ചികിൽസയിലായിരുന്നുവെങ്കിലും ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഈ മാസം 10ന് രാത്രിയാണ് അപകടം സംഭവിച്ചത്. ഉമ്മുൽഖുവൈനിലെ അപ്പാർട്ട്മ​​െൻറി​​െൻറ ഇടനാഴിയിലെ ഇലക്ട്രിക് ബോക്സിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമായത്. കിടപ്പുമുറിയിലായിരുന്ന അനിൽ ഇടനാഴിയിൽ നിന്ന് ഭാര്യയുടെ നിലവിളികേട്ട് ഒാടിയെത്തി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

അന്ന് രാത്രിതന്നെ ഉമ്മുൽഖുവൈനിലെ ശൈഖ് ഖലീഫ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളെ വിദഗ്ധ ചികിൽസക്കായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെത്തിക്കുകയായിരുന്നു.

സംഭവം അന്വേഷിക്കുന്ന ഉമ്മുൽഖുവൈൻ പൊലീസ് ഫ്‌ളാറ്റ് സീൽ ചെയ്തിരിക്കയാണ്. ഇന്ന് രാവിലെ പൊലീസി​​െൻറ സാന്നിധ്യത്തിൽ വീട്ടിൽ നിന്ന് പാസ്‌പോർട്ട് കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അപകടമറിഞ്ഞ് അനിലി​​െൻറ മാതാപിതാക്കൾ അബൂദബിയിലെത്തിയിരുന്നു. അനിൽ നൈനാൻ^-നീനു ദമ്പതികൾക്ക് നാലു വയസുള്ള ഈതൻ എന്ന മകനുമുണ്ട്.

Tags:    
News Summary - Husbnd dead When burn Dubai-gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.