റാസല്‍ഖൈമ: ജംഇയ്യതുല്‍ ഇമാമില്‍ ബുഖാരിയുടെ ആഭിമുഖ്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കായി മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനസദസ്സും സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, റാശിദ് തങ്ങള്‍, സി.വി. അബ്ദുറഹ്മാന്, ബഷീര്‍കുഞ്ഞ്, അബ്ദുറഷീദ് ദാരിമി, ശാക്കിര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. റാക് കെ.എം.സി.സി അല്‍ റംസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥന സദസ്സ് സംഘടിപ്പിച്ചു. നൗഫല്‍ അസ്ഹദി കണ്ണൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. അസീസ്, റഷീദ്, ബഷീര്‍, അഷ്റഫ്, നൂറുല്‍ഹുദ, ഇബ്രാഹിം ഹാജി, നൗഷാദ് സി.എം, സൈനുദ്ദീന്‍ തുടങ്ങിയ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
കൽബ: മാനവ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. ഹൈദരലി തങ്ങളുടെ അനുസ്മരണ സമ്മേളനവും പ്രാർഥനാ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൽബ കെ.എം.സി.സിയും ഐ.എസ്.സി.സി കൽബയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.സി.സി കൽബ പ്രസിഡന്റ് സി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഫുജൈറ കെ.എം.സി.സി പ്രസിഡന്റ് മുബാറക്ക് കോക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റാഷിദ് ജാതിയേരി, ട്രഷറർ അഷ്റഫ് കുനിയിൽ എന്നിവർ സംസാരിച്ചു. മറ്റു സംഘടനകളെ പ്രതിനിധാനം ചെയ്ത് എൻ.എം. അബ്ദുൽ സമദ് (ഐ.സി.സി), നിയാസ് (കൈരളി), വി.ഡി. മുരളീധരൻ (വൈസ് പ്രസിഡന്റ് ഐ.എസ്.സി.സി കൽബ), അഷ്റഫ് കക്കോവ് (ഐ.സി.എഫ്) , വി.എം. സിറാജ് (ഐ.എസ്.സി ഫുജൈറ), സി.എക്സ്. ആന്റണി (ട്രഷറർ ഐ.എസ്.സി.സി കൽബ, നിഷാദ് വാഫി (എസ്.കെ.എസ്.എസ്.എഫ്), മുസ്തഫ വലിയകത്ത്, സിദ്ദീഖ് കൊട്ടാരത്ത്, കരീം ഹാജി എന്നിവർ സംസാരിച്ചു.
പ്രാർഥന സദസ്സിന് സി.കെ.എ. ത്വാഹിർ ഫൈസിയും മയ്യിത്ത് നമസ്കാരത്തിന് ഹനീഫ മൗലവി വെള്ളമുണ്ടയും നേതൃത്വം നൽകി. കൽബ കെ.എം.സി.സി ജനറൽ സെക്രട്ടറി ശിഹാബ് തൊട്ടിൽപാലം സ്വാഗതവും ട്രഷറർ അബ്ദുൽ മജീദ് എടക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.