ദുബൈ: അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം അനാവരണം ചെയ്യുന്ന ഓര്‍മപുസ്തകം ഡിസംബര്‍ മൂന്നിന് ദുബൈയില്‍ പ്രകാശനം ചെയ്യും.
ഇതുസംബന്ധിച്ച് സംഘാടക സമിതി രൂപവത്കരിച്ചു. 'സുപ്രഭാത'മാണ് ആറ്റപ്പൂ എന്ന പേരില്‍ ഓര്‍മപുസ്തകം ഒരുക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ചര്‍ച്ച ചെയ്യുന്ന സെമിനാറും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗത്തില്‍ സുപ്രഭാതം മാനേജിങ് ഡയറക്ടര്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. മാനേജിങ് എഡിറ്റര്‍ ടി.പി. ചെറൂപ്പ സ്വാഗതം പറഞ്ഞു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ പദ്ധതി വിശദീകരിച്ചു.
ഡയറക്ടര്‍ സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി: അബ്ദുസ്സലാം ബാഖവി (മുഖ്യ രക്ഷാ.), പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, ഡോ. അബ്ദുറഹ്മാന് ഒളവട്ടൂര്‍, ചാക്കോ, ഡോ. പുത്തൂര്‍ റഹ്മാന്, അഡ്വ. വൈ.എ. റഹീം, ഇബ്രാഹിം എളേറ്റില്‍, പി.കെ. അന്‍വര്‍ നഹ, ഇ.പി. ജോണ്സണ് (രക്ഷാ.), സൈനുല്‍ ആബിദീന്‍ സഫാരി (ചെയർ.), അബ്ദുറഹ്മാന് തങ്ങള്‍ (വര്‍ക്കിങ് ചെയർ.), ഷിയാസ് സുല്‍ത്താന്‍, ഇബ്രാഹീം മുറിച്ചാണ്ടി, മുസ്തഫ ഉസ്മാന്, ഷൗക്കത്ത് ഹുദവി, അബ്ദുല്ല ചേലേരി (വൈ. ചെയർ.), ശുഐബ് തങ്ങള്‍ (ജന. കൺ.), കെ.പി മുഹമ്മദ് (വര്‍ക്കിങ് കണ്.), റസാഖ് വളാഞ്ചേരി, അബ്ദുന്നാസിര്‍ തങ്ങള്‍ റാസല്‍ഖൈമ, കെ.ടി. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ (കണ്.), ജലീല്‍ ഹാജി ഒറ്റപ്പാലം (ചീഫ് കോഓഡിനേറ്റര്‍), ഇബ്രാഹീം ഫൈസി, അസീസ് മണമ്മല്‍, മന്‍സൂര്‍ മൂപ്പന് (അസി. കോഓഡിനേറ്റര്‍മാര്‍), സിദ്ദീഖ് നെസ്റ്റോ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.