അബൂദബി: മനുഷ്യ ചർമത്തിലെ ഇൗർപ്പനില കണക്കാക്കുന്നതിന് സംവിധാനം വികസിപ്പിച്ചതായി യു.എ.ഇ സർവകലാശാല അറിയിച്ചു. ചർമത്തിലെ ഇൗർപ്പം പരിശോധിച്ച് ശസ്ത്രക്രിയ നടത്താതെ തന്നെ മനുഷ്യെൻറ ആരോഗ്യനില നിരീക്ഷിക്കാൻ തങ്ങളുടെ ഗവേഷണ സംഘം വികസിപ്പിച്ച സംവിധാനത്തിലൂടെ സാധിക്കുമെന്നും സർവകലാശാല അവകാശപ്പെട്ടു.
വിദൂര സെൻസിങ് വിദ്യകളിലൂടെയാണ് സംവിധാനം വഴി ചർമത്തിെൻറ അവസ്ഥ മനസ്സിലാക്കുന്നത്. ലെഡ് വിളക്കുകൾ, ഒാപ്റ്റിക്കൽ സെൻസറുകൾ എന്നിവ ഉപയോഗിച്ച് മനുഷ്യ ശരീരത്തിലേക്ക് വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശം കടത്തിവിട്ട്, പ്രതിഫലിക്കുന്ന വികിരണത്തെ അവലോകനം ചെയ്ത് ചർമപാളികളിലെ ജലാംശം അളന്നാണ് മനുഷ്യെൻറ ആരോഗ്യനില അറിയുന്നതെന്ന് സർവകലാശാലയിലെ വിവരസാേങ്കതിക വിദ്യ കോളജ് നെറ്റ്വർക് എൻജിനീയറിങ് വിഭാഗം അംഗം ഡോ. നജാഹ് അബു അലി പറഞ്ഞു.
തുടർച്ചയായ ഛർദിയും വയറിളക്കവുമുള്ള കുട്ടികളുടെ ശരീരത്തിലെ ജലാംശനില കണക്കാക്കി രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം കൈമാറാനും ഇൗ സംവിധാനത്തിന് സാധിക്കും. തൊലിയുടെ വരൾച്ച കണക്കാക്കാനും സ്മാർട്ട് വാച്ച് പോലെ ഹൃദയമിടിപ്പ് നിരക്ക് അറിയാനും ഇത് ഉപകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. 2020ഒാടെ ഇൗ പ്രോജക്ട് പൂർത്തിയാകുമെന്നാണ് കരുതുന്നത്.
യു.എ.ഇ സർവകലാശാലക്ക് പുറമെത ലണ്ടൻ ക്വീൻ മേരി സർവകലാശാല, സ്കോട്ട്ലാൻഡ് ഗ്ലാസ്ഗോ സർവകലാശാല എന്നിവയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ്, മെഡിസിൻ, ബയോമെഡിക്കൽ എൻജിനീയറിങ്, ബയോസയൻസ്, ഒാപ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് ഗവേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.