ദുബൈ: നാടും വീടും വിട്ട് പ്രവാസം പുൽകുേമ്പാൾ നാം കൂടെ കൊണ്ടു വന്ന ചില ഒാർമകളുണ്ട്. ചുട്ടുപൊള്ളുന്ന മണലിൽ ചവിട്ടി നിന്ന് നാം ജീവിതം പടുക്കുന്നതിനിടെ കാലം മായ്ച്ചുകളഞ്ഞെങ്കിലും മനസിൽ മായാതെ നിൽക്കുന്ന ചില കാഴ്ചകൾ. ആദ്യാക്ഷരം കുറിച്ച ഒാത്തുപള്ളിക്കൂടങ്ങളും നാട്ടുകൂട്ടം ചേർന്ന ആൽത്തറയും ദേശപുരങ്ങളും മുതൽ മാടക്കടകളും കടത്തു വഞ്ചികളും വായനശാലകളും വരെ ഒേട്ടറെ പുണ്യങ്ങൾ. അവ പലതും നാടിനന്യമായിട്ടൂം നമുക്കിന്നും പ്രിയപ്പെട്ടവയാണ്. ഗൾഫിലെ അതിവേഗ ഹൈവേകളിലൂടെ ചീറിപ്പാഞ്ഞ്, ആകാശ ടാക്സിയിലും ഹൈപ്പർലൂപ്പിലുമേറി കുതിക്കാനൊരുങ്ങുേമ്പാഴും പഞ്ചായത്തു കടവിലെ കടത്തു വഞ്ചി നമ്മുടെ ഒാർമകളിൽ ഒാളം തീർക്കുന്നുണ്ട്. ഒാരോ ഉൽസവ കാലത്തും ഒാർമകൾ ഒരു നാടൻശീലായി വന്ന് നമ്മെ തൊട്ടുവിളിക്കുന്നുണ്ട്. ദുബൈ മാളിലെ അത്യാഡംബര ഭോജനശാലയിലിരിക്കുേമ്പാഴും നാട്ടുരുചിയോർമകൾ തണുപ്പുള്ള പുഞ്ചിരി തീർക്കുന്നുണ്ട്. അതെ, ഒാർമകൾ കൊണ്ടു കൂടെയാണ് നാം കേരളം പടുത്തത്.
നവകേരള നിർമിതിയുടെ നൂതനവും നിർണായകവുമായ ഘട്ടത്തിലേക്കുള്ള അടുത്ത കാൽെവപ്പാണ് കേരളത്തെ ഹൃദയപൂർവം സ്നേഹിക്കുന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ജനുവരി 25 ,26, 27തീയതികളിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന കമോൺ കേരള ഇൻഡോ^ അറബ് വ്യാപാര^സാംസ്കാരിക സൗഹൃദ സംഗമം. കേരളം എങ്ങിനെ ജീവിച്ചു എന്നും നമ്മുടെ പലായനം എന്തെന്തെല്ലാം മാറ്റങ്ങൾ നാടിനു സമ്മാനിച്ചു എന്നുമുള്ള രേഖപ്പെടുത്തലിനു കൂടി വേദിയൊരുങ്ങുന്നുണ്ട് ഇൗ സാംസ്കാരികോത്സവത്തിൽ.
പഴയ കേരളത്തിെൻറ ഗൃഹാതുരമായ സാംസ്കാരിക അടയാളങ്ങെള പുനസൃഷ്ടിക്കാൻ യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷനുകൾക്കും മലയാള സമാജങ്ങൾക്കും പ്രാദേശിക പ്രവാസി കൂട്ടായ്മകൾക്കുമാണ് അവസരം നൽകുക. പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയിൽ കേരളത്തിെൻറ ഭൂപ്രകൃതി, സാഹിത്യ രചനകളിലെ ഇതിഹാസ ഭൂമികൾ, ഉൽസവക്കാഴ്കൾ, നാട്ടുനൻമകൾ... എന്നിങ്ങനെ ഒാർമകളിലെ കേരളം തീർക്കാൻ താൽപര്യമുള്ള കൂട്ടായ്മകൾ 056 5911870, 058 8672882, 056 3176274 നമ്പറുകളിൽ ബന്ധപ്പെടണം. ഏറ്റവും മിഴിവോടെ, മികവോടെ കാഴ്ചകൾ തീർക്കുന്ന സംഘങ്ങൾക്ക് കമോൺ കേരള പ്രത്യേക അംഗീകാരവും ഏർപ്പെടുത്തും. പ്രമുഖ സാംസ്കാരിക നായകരും പുരസ്കാര ജേതാക്കളായ സിനിമാ കലാ സംവിധായകരും ഉൾക്കൊള്ളുന്ന ജൂറിയാണ് സമ്മാനാർഹരെ കണ്ടെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.