ദുബൈ: ദുബൈയെ മറ്റു എമിറേറ്റുകളുമായി ബന്ധിപ്പിച്ച് ഹൈപർലൂപ് പാത പണിയാൻ നിലവിൽ പദ്ധതിയില്ലെന്ന് റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തെയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് ഹൈപർലൂപ് പാത വരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ആർ.ടി.എ ട്വിറ്ററിൽ പ്രസ്താവന നടത്തിയത്.
ദുബൈയിലോ ദുബൈക്കും മറ്റു എമിറേറ്റുകൾക്കും ഇടയിലോ ഹൈപർലൂപ് സംവിധാനം ഒാടിക്കാനുള്ള വ്യക്തമായ റൂട്ട് നിശ്ചയിച്ചിട്ടില്ലെന്നും ആർ.ടി.എ വ്യക്തമാക്കി. ഹൈപർലൂപ് ഇപ്പോഴും ഗവേഷണ^വികസന പ്രക്രിയയിലാണ്. ഇൗ സാേങ്കതികവിദ്യയുടെ വികാസത്തെ ആർ.ടി.എ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. റൂട്ട് നിശ്ചയിക്കുന്നിനുള്ള നിരവധി സാധ്യതകൾ പഠിച്ച് ഭാവിയിൽ പ്രഖ്യാപിക്കും.ഇത്തരം പദ്ധതികൾ ശ്രദ്ധയോടെയുള്ള ആസൂത്രണത്തോടെയും എൻജിനീയറിങ് പഠനങ്ങളോടെയുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കേണ്ടത്. അപകടസാധ്യതകൾ കുറക്കുന്നതിനും പദ്ധതിയുടെ ഗുണം പരമാവധി ലഭിക്കുന്നതിനും സാധ്യതാപഠനം ആവശ്യമാണെന്നും ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.