അബൂദബി: ശബ്ദവേഗത്തിൽ സഞ്ചരിക്കാവുന്ന ഹൈപർലൂപ് ഗതാഗത സംവിധാനത്തിെൻറ ആദ്യ ഘ ട്ടം 2020ൽ പൂർത്തിയാകുമെന്ന് പദ്ധതി നിർമാണ കരാർ നേടിയ ഹൈപർലൂപ് ട്രാൻസ്പോർേട്ട ഷൻ ടെക്നോളജീസിെൻറ സഹ സ്ഥാപകനും ചെയർമാനുമായ ബിപോപ് ഗ്രെസ്റ്റ വ്യക്തമാ ക്കി. ഒരു കിലോമീറ്ററിന് 7.3 കോടി ദിർഹം മുതൽ 14.6 കോടി ദിർഹം വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ പത്ത് കിലോമീറ്റർ പാതയാണ് നിർമിക്കുക. മൊത്തം 150 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. എട്ട് മുതൽ 15 വരെ വർഷത്തിനകം നിക്ഷേപതുക തിരിച്ചുപിടിക്കാനാവുമെന്ന് ബിപോപ് ഗ്രെസ്റ്റ അഭിപ്രായപ്പെട്ടു. സ്പെയിൻ മുതൽ ഫ്രാൻസിലെ ടൂലോസ് വരെയുള്ള ഹൈപർലൂപ് പരീക്ഷണ പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ആദ്യ വാണിജ്യ ഹൈപർലൂപ് സംവിധാനം നിർമിക്കുന്നതിന് ഹൈപർലൂപ് ട്രാൻസ്പോർേട്ടഷൻ ടെക്നോളജീസും അൽദാർ പ്രോപ്പർട്ടീസുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുള്ളത്. അബൂദബിക്കും ദുബൈക്കും ഇടയിൽ സീഹ് അൽ സെദീറിയിലാണ് ഹൈപർലൂപിെൻറ ആദ്യ വാണിജ്യ പാത വിഭാവനം ചെയ്തിട്ടുള്ളത്. എക്സ്പോ 2020നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താളത്തിനും സമീപമുള്ള സ്ഥലമാണിത്.
അൽദാറുമായി ചേർന്ന് ഹൈപർലൂപിെൻറ യു.എ.ഇയിലെ നിർമിതിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള പഠനങ്ങൾ നടത്തിവരികയാണെന്ന് ബിപോപ് ഗ്രെസ്റ്റ പറഞ്ഞു. ഫ്രാൻസിലെ പരീക്ഷണ ട്രാക്ക് പ്രവർത്തനക്ഷമമായാൽ ആളുകളെ ഇരുത്തിയുള്ള പരീക്ഷണം നടത്തും. ഇലക്ട്രോ മാഗ്നറ്റിക് ലെവിറ്റേഷൻ സാേങ്കതികവിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 1100ഒാളം കിലോമീറ്റർ വേഗത്തിൽ കുതിപ്പ് നടത്താൻ ഹൈപർലൂപ്പിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.