റാസല്‍ഖൈമ: ന്യൂസിലാൻഡ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഓര്‍ഗനൈസേഷനല്‍ എക്സലന്‍സ് റിസര്‍ച്ചിന്റെ (സി.ഒ.ഇ.ആര്) ഭാഗമായുള്ള ഐ.ബി.പി.സി (ഇന്റര്‍നാഷനല്‍ ബെസ്റ്റ് പ്രാക്ടിസ്) പുരസ്കാരം നേടി റാക് പൊലീസ്. ഒമ്പതാമത് അന്താരാഷ്ട്ര ബെസ്റ്റ് പ്രാക്ടിസ് മത്സരത്തില്‍ ക്രൈം കണ്ട്രോള് പാര്‍ട്ണര്‍ (എല്‍.എ.എം.എസ്) ഇലക്ട്രോണിക് കണക്ടിവിറ്റി പ്രോജക്ടില്‍ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് വിഭാഗത്തിലാണ് അവാര്‍ഡ്. സുരക്ഷ പ്രവര്‍ത്തന രംഗത്തെ നേതൃമികവിനെ പ്രതിഫലിപ്പിക്കുന്നതാണ് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡിന് ലഭിച്ച സെവന്‍സ്റ്റാര്‍ റേറ്റിങ് പുരസ്കാരമെന്ന് അധികൃതര്‍ പറഞ്ഞു.
ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പിന്തുടര്ന്ന് ഇലക്ട്രോണിക് കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ റാക് പൊലീസിനെ ആഗോള അവാര്‍ഡ് തേടിയെത്തിയത് അഭിമാനകരമാണെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ മല്സരാര്ഥികളില്നിന്നാണ് റാക് പൊലീസ് കമാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടത്. നൂതനപദ്ധതികളില് ആവിഷ്കരിച്ച സംയുക്ത ടീം വര്‍ക്കിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഈ വിജയമെന്നും അലി അബ്ദുല്ല തുടര്‍ന്നു. ബിസിനസ്, കണ്‍സല്‍ട്ടിങ് മേഖലകളില്‍ പ്രാദേശിക-അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ഏകോപിപ്പിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിർദേശങ്ങള്‍ നല്കുന്ന സംരംഭമാണ് ന്യൂസിലാൻഡ് കേന്ദ്രമായുള്ള സി.ഒ.ഇ.ആര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.