ദുബൈ: ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് സമുജ്ജ്വലനായ മനുഷ്യസ്നേഹിയെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ അല്‍ബറാഹ കെ.എം.സി.സി അങ്കണത്തില്‍ ഒരുക്കിയ അനുശോചന-പ്രാർഥന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്കളങ്കവും പവിത്രവുമായ ആത്മീയത മുന്‍നിര്‍ത്തി തേജോമയമായ ജീവിതം അടയാളപ്പെടുത്തിയാണ് ഇബ്രാഹിം ഹാജി മറഞ്ഞുപോയത്. മുസ്ലിം ലീഗുകാരനാണെന്ന് പറയാന്‍ എപ്പോഴും അഭിമാനവും സന്തോഷവുമുണ്ടായിരുന്നു അദ്ദേഹത്തിന്. കെ.എം.സി.സിയെ ഓരോ അണുവിലും സ്നേഹിച്ചു. ആയിരക്കണക്കിന് മനുഷ്യരിലേക്ക് കാരുണ്യവും സമാശ്വാസവുമായി അദ്ദേഹം എത്തിച്ചേര്‍ന്നു എന്നതാണ് ആ ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നതെന്നും -ഷാജി കൂട്ടിച്ചേര്‍ത്തു.ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷതവഹിച്ചു.
ബീരാന് ബാഖവിയുടെ സാന്നിധ്യത്തില്‍ ഖാലിദ് ബാഖവിയുടെ പ്രാർഥനയോടെ ആരംഭിച്ച അനുശോചന യോഗത്തില്‍ ദുബൈ കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതം പറഞ്ഞു. ദുബൈ സുന്നി സെൻറര്‍ പ്രസിഡൻറ് അബ്ദുസ്സലാം ബാഖവി, ഓവര്‍സീസ് കെ.എം.സി.സി ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം. വാണിമേല്‍, കെ.എം.സി.സി മുഖ്യഉപദേഷ്ടാവ് ഷംസുദ്ദീന് ബിന്‍ മുഹിയിദ്ദീന്‍, യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂര്‍ റഹ്മാന്, എഫ്.എം.സി ഗ്രൂപ് ചെയര്മാന് ഡോ. കെ.പി. ഹുസൈന്, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, പുന്നക്കന്‍ മുഹമ്മദലി, ഷൗക്കത്തലി ഹുദവി, ഹുസൈനാര് ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഇബ്രാഹിം മുറിച്ചാണ്ടി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കളം, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മയില്‍ അരൂക്കുറ്റി, കെ.പി.എ. സലാം, മജീദ് മണിയോടന്‍, ഹസന് ചാലില്‍, ഒ. മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, സൈനുദ്ദീന്‍ ചേലേരി, കെ.പി. മുഹമ്മദ്, പി.വി. നാസര്‍, അഷ്റഫ് കിള്ളിമംഗലം, മുജീബ് റഹ്മാന്, ജലീല്‍ പട്ടാമ്പി, ഷബീര്‍ കിഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.