ഷാർജ: ‘തിരുനബിയുടെ സ്നേഹലോകം’ ശീർഷകത്തിൽ ഐ.സി.എഫ് ഷാർജ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഐ.സി.എഫ് ഷാർജ സെൻട്രൽ പ്രസിഡന്‍റ് പി.കെ.സി. മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി ആമുഖ ഭാഷണം നടത്തി. ഇ.പി. ജോൺസൺ (ഇന്ത്യൻ അസോസിയേഷൻ), റവ. സുനിൽ രാജ് ഫിലിപ് (സി.എസ്.ഐ ചർച്ച്), പ്രകാശ് (ഇൻകാസ് ഷാർജ), രഘു നന്ദനൻ മാസ്റ്റർ (ഷാർജ ഇന്ത്യൻ സ്കൂൾ), മുരളി മാസ്റ്റർ (ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ), മുൻസിർ കൽപകഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഷുഹൈബ് നഈമി മോഡറേറ്ററായി. അസ്‌ലം മാസ്റ്റർ സ്വാഗതവും അബ്ദുൽ ജലീൽ നിസാമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.