ദുബൈ: ചെക്ക് മടങ്ങിയാൽ ഞൊടിയിടയിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് സംവിധാനവുമായി പൊലീസ്. ദുബൈ പൊലീസിെൻറ സ്മാർട്ട് ആപ് വഴിയാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിെൻറ ജനറൽ ഡിപ്പാർട്മെൻറ് ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. യു.എ.ഇ പാസ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് ഡിപ്പാട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. ദുബൈ പൊലീസിെൻറ ആപ്പിൽ കയറിയശേഷം 'റിപ്പോർട്ട് ബൗൺസ്ഡ് ചെക്ക്'എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം. ഇവിടെ വിവരം നൽകിയ ശേഷം യു.എ.ഇ പാസ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.