ദുബൈ: കടക്കെണിയും കേസും മൂലം കപ്പലുകൾ ഉപേക്ഷിക്കുന്ന ഉടമകളെ കാത്തിരിക്കുന്നത് വൻ തുക പിഴ. യു.എ.ഇ മന്ത്രാലയം ഇത് സംബന്ധിച്ച നിയമ നിർമാണം നടത്തി. കപ്പൽ ഉപേക്ഷിക്കുന്നത് മൂലം വഴിയാധാരമാകുന്ന ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നിയമനിർമാണം. സമുദ്ര പരിസ്ഥിതി സംരക്ഷണം, തീരസുരക്ഷ എന്നിവ കൂടി ല്യക്ഷമിട്ടാണ് നിയമം നടപ്പാക്കുന്നത്.
20,000 ദിർഹമാണ് കപ്പൽ ഉടമക്ക് പിഴ നൽകുന്നത്. ഇതോടൊപ്പം, കപ്പലിലെ ഓരോ ജീവനക്കാരെൻറ പേരിലും 10,000 ദിർഹം വീതം പിഴ നൽകണം. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുകയും ലൈസൻസ് റദ്ധാക്കുകയും ചെയ്യും. യു.എ.ഇ തീരത്തെത്തുന്ന എല്ലാ ദേശീയ, വിദേശ കപ്പലുകൾക്കും ഇത് ബാധകമാണ്.
എന്നാൽ, യുദ്ധക്കപ്പൽ, യു.എ.ഇ സർക്കാരിെൻറ ഉടമസ്ഥതയിലുള്ള കപ്പൽ എന്നിവക്ക് ഇത് ബാധകമല്ല. തുടർച്ചയായ രണ്ട് മാസം കപ്പൽ ജീവനക്കാർക്ക് ശമ്പളം നൽകാത്തവർക്കും പിഴയിടും. ആവശ്യമായ ഇന്ധനം ലഭ്യമാക്കാതിരിക്കുക, അപകടകരമായ കാർഗോ സൂക്ഷിക്കുക എന്നിവയും കുറ്റകരമാണ്. സെപ്റ്റംബർ 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
കപ്പൽ ഉപേക്ഷിക്കുകയും തീരത്തടിയുകയും ചെയ്യുന്ന സംഭവങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് നിയമനിർമാണം നടത്തുന്നത്. അടുത്തിടെ എം.ടി ഐബ എന്ന കപ്പൽ ഉമ്മുൽ ഖുവൈൻ തീരത്ത് അടിഞ്ഞിരുന്നു.
ആൽക്കോ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പൽ. ഉടമകൾ കടക്കെണിയിലായതിനെ തുടർന്ന് ജീവനക്കാർ നാല് വർഷത്തോളം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കപ്പലിൽ തങ്ങി. ഇവർക്ക് നഷ്ട പരിഹാരം നൽകി നാട്ടിലേക്ക് അയച്ചത് രണ്ട് മാസം മുൻപാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.