ഹൂതികളെ ആക്രമിക്കാനെത്തിയ അമേരിക്കൻ സൈന്യം സ്വന്തം വിമാനം വെടിവെച്ചിട്ടു

വാഷിങ്ടൺ: ചെങ്കടലിൽ സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ട് അമേരിക്കൻ സൈന്യം. നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന നാവികസേനയുടെ എഫ്/എ 18 വിമാനമാണ് ഞായറാഴ്ച തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെയും രക്ഷപ്പെടുത്തി. ഇവർക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

നാവികനസേനയുടെ തന്നെ മറ്റൊരു വിമാനം മിസൈൽ ഉപയോഗിച്ച് എഫ്/എ 18 വിമാനം വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു വർഷത്തിലേറെയായി സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് ചെങ്കടൽ. മേഖലയിൽ കപ്പലുകൾക്കെതിരെ ഹൂതി ആക്രമണം ആരംഭിച്ചതോടെയാണ് അമേരിക്കൻ സൈന്യം ഇവിടെ തമ്പടിച്ചത്.

ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. മധ്യ ഇസ്രായേൽ നഗരമായ തെഅവീവിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിക്കുകയായിരുന്നു അമേരിക്ക. ഒന്നിലധികം ഹൂതി ഡ്രോണുകളും ചെങ്കടലിന് മുകളിൽ ഒരു ക്രൂയിസ് മിസൈലും വെടിവച്ചിട്ടതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. തെൽ അവീവിലെ ഹൂതി മിസൈൽ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. 

Tags:    
News Summary - US military shot down its own aircraft at Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.