ചർച്ച ആരോഗ്യസംരക്ഷണത്തെക്കുറിച്ച്; പാർലമെന്‍റിൽ ഇ-സിഗരറ്റ് വലിച്ച് കൊളംബിയൻ എം.പി.

ബഗോട്ട: ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള പാർലമെന്‍റ് ചർച്ചക്കിടെ ഇലക്ട്രോണിക് സിഗരറ്റ് വലിച്ച് കൊളംബിയൻ എം.പി. ഇത് ക്യാമറിയിൽ പതിയുകയും വിവാദമാകുകയും ചെയ്തു.

ഗ്രീന്‍ അലയന്‍സ് പാര്‍ട്ടിയുടെ എം.പിയായ കാത്ത ജുവിയാനോയാണ് വിവാദത്തിലായത്. സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് എം.പി രംഗത്തിത്തിയിട്ടുണ്ട്.

പാർലമെന്‍റിൽ രാജ്യത്തിന്‍റെ ആരോഗ്യ നയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയായിരുന്നു. ചർച്ചക്കിടെ, വാപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ് വലിക്കല്‍) ചെയ്യുകയായിരുന്ന എം.പി ക്യാമറ തന്‍റെ നേർക്ക് തിരിഞ്ഞെന്ന് മനസ്സിലായതോടെ ഇത് ചുണ്ടിൽനിന്ന് മാറ്റി. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.


പാർലമെന്‍റ് ചേംബറുകൾ ഉൾപ്പെടെ കൊളംബിയയിലെ സർക്കാർ കെട്ടിടങ്ങളിൽ പുകവലിയും വാപ്പിങ്ങും നിരോധിച്ചതാണ്.

തെറ്റ് താന്‍ മനസിലാക്കുന്നുവെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും കാത്തി എക്സിൽ പറഞ്ഞു.

Tags:    
News Summary - Colombian Lawmaker Caught Vaping In Parliament During Healthcare Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.