ടൊറന്റോ: പ്രധാന ഘടകകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ഉടക്കിയതോടെ കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലനിൽപ് ഭീഷണിയിൽ. ശൈത്യകാല അവധിയിലുള്ള പാർലമെന്റ് ജനുവരി 27ന് വീണ്ടും ചേരുമ്പോൾ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് എൻ.ഡി.പി നേതാവ് ജഗ്മീത് സിങ് പറഞ്ഞു. സമൂഹ മാധ്യമത്തിലെ തുറന്ന കത്തിലാണ് അദ്ദേഹം ട്രൂഡോ സർക്കാറിൽ വിശ്വാസം നഷ്ടമായതായി അറിയിച്ചത്. അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് പ്രതിപക്ഷ പിന്തുണ ലഭിച്ചാൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നേരത്തേ നടത്തേണ്ടിവരും. ട്രൂഡോ കഴിഞ്ഞ ദിവസം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.