ദുബൈ: റമദാൻ പുണ്യം തേടുന്നതോടൊപ്പം പങ്കുവെപ്പിന്റെയും കരുതലിന്റെയും തലോടലായി പ്രവാസികൾക്കിയിൽ ഇഫ്താർ സംഗമങ്ങൾ.
ദുബൈ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ദേശക്കാരുടെ കൂട്ടായ്മയായ ‘പെരുമാതുറ കൂട്ടായ്മ’യുടെ നോർത്തേൺ എമിറേറ്റ്സ് യൂനിറ്റ് അജ്മാനിലെ തമാം റസ്റ്റാറന്റിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സഹിൽ വഹാബിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് റിസ ബഷീർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സഹൽ യഹിയ സ്വാഗതവും യൂനിറ്റ് ട്രഷറർ ഫിറോസ് അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
ദുബൈ: ഒരുമനയൂർ തെക്കേതലക്കൽ മഹല്ല് യു.എ.ഇ കൂട്ടായ്മ (സ്മാർട്ട് യു.എ.ഇ) ഫാമിലി ഇഫ്താർ ദുബൈ അൽ ഖുസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ചു.
അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബി (ഇമ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസിയിലെ കൗണ്‍സലര്‍ (കോണ്‍സുലര്‍) ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥിയായി. പ്രസിഡന്റ് എന്‍.എം. അബൂബക്കര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹ്മാന്, ഭരണസമിതി അംഗങ്ങളായ റാഷിദ് പൂമാടം, സമീര്‍ കല്ലറ, റസാഖ് ഒരുമനയൂര്‍, സഫറുല്ല പാലപ്പെട്ടി എന്നിവര്‍ നേതൃത്വം നല്കി. അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ദുബൈ: ചങ്ങനാശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ച് മഹല്ലുകളുടെ പ്രവാസി കൂട്ടായ്മയായ പീസ് ലവേഴ്സ് ചങ്ങനാശ്ശേരി യു.എ.ഇ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പി.എൽ.സി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. 11 വർഷമായി പ്രവർത്തിക്കുന്ന പി.എൽ.സി മഹല്ല് നിവാസികൾക്കായി നിരവധി സേവന -ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എൻ.എം. നൗഷാദ്, മുഹമ്മദ് റിയാസുദ്ദീൻ, ഷമീർ ഹുസൈൻ, അനസ് മമ്മാലി, സഫിൻ ജാഫർ എന്നിവർ നേതൃത്വം നൽകി. നൗഷാദ് നദ്വി, ഷമീം ഇസ്മായിൽ എന്നിവർ സംസാരിച്ചു.
ഷാർജ: യു.എ.ഇ ഇസ്ലാഹി സെന്റർ ഷാർജയിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദസംഗമം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.പി. ജോൺസൺ (ഇൻകാസ്), അബ്ദുമനാഫ് (ഐ.സി.സി), നൗഷാദ് പള്ളിക്കര (ഇന്ത്യൻ ഇസ്ലാഹി സെന്റർ), റഫീഖ് വെങ്കിടങ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), ശിഹാബ് സലാഹി (യു.എ.ഇ ഇസ്ലാഹി സെന്റർ) എന്നിവർ സംസാരിച്ചു. നൗഫൽ ഉമരി, റിയാസ് സുല്ലമി എന്നിവർ റമദാൻ സന്ദേശം നൽകി.
എം.ജി.എം റമദാനിൽ സംഘടിപ്പിച്ച ഖുർആൻ പാരായണമത്സര വിജയികൾക്ക് സമ്മാനങ്ങൾ അബ്ദുസ്സലാം തറയിൽ, അസ്മാബി അൻവാരിയ്യ എന്നിവർ വിതരണം ചെയ്തു. സി.വി. അബ്ദുൽ ഗഫൂർ അധ്യക്ഷ വഹിച്ചു. അബ്ദുറഹ്മാൻ പൂക്കാട്ട് സ്വാഗതവും മുനീബ നജീബ് നന്ദിയും പറഞ്ഞു.
ഇമാറാത്ത് പട്ടാമ്പി
ദുബൈ: യു.എ.ഇയിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ ആറാമത് ഇഫ്താർ മീറ്റ് നടന്നു. കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും ഉൾപ്പെടെ 200ൽപരം ആളുകൾ പങ്കെടുത്തു. ഇമാറാത്ത് പട്ടാമ്പി പ്രസിഡന്റ് ഹാരിസ് വെസ്റ്റേൺ, സെക്രട്ടറി ഷാഫി പുതിയവീട്ടിൽ, ട്രഷറർ ഫൈസൽ, കൺവീനർ കമാൽ പുല്ലാനി, വൈസ് പ്രസിഡന്റ് കരീം, ജോയന്റ് സെക്രട്ടറി റിയാസ്, പി.ആർ.ഒ ഹെഡ് മുനീർ പുല്ലാനി, മീഡിയ ഹെഡ് മൻസൂർ പൊള്ളാസ്, ചാരിറ്റി ഹെഡ് നൂഹ് എന്നിവർ നേതൃത്വം നൽകി.
ദുബൈ: കണ്ണൂർ പൂതപ്പാറ മഹൽ യു.എ.ഇ ചാപ്റ്റർ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും റമദാൻ പ്രഭാഷണവും സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. സവാദ് കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. ഉസ്താദ് അലവിക്കുട്ടി ഹുദവി റമദാൻ പ്രഭാഷണം നടത്തി. ഭാരവാഹികൾ: കെ.പി. മുഹമ്മദ് സുഹൈൽ (പ്രസി.), എം.കെ.പി. ഷാഹിദ് (സെക്ര.), മുഹമ്മദ് അൽഷാദ് (ട്രഷ.).
പീസ് വാലി യു.എ.ഇ
ദുബൈ: പീസ് വാലി യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഉപദേശക സമിതി അധ്യക്ഷൻ ഡോ. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പീസ് വാലി വൈസ് ചെയർമാൻ സമീർ പൂക്കുഴി വിഷയാവതരണം നിർവഹിച്ചു. കോഓഡിനേറ്റർ അനുര മത്തായി സ്വാഗതം പറഞ്ഞു. യു.എ.ഇ പ്രവർത്തക സമിതി അധ്യക്ഷൻ റഷീദ് കോട്ടയിൽ നന്ദി രേഖപ്പെടുത്തി. വി.എ. അഹമ്മദ് ഹസ്സൻ ഫ്ലോറ, എ.കെ. മൻസൂർ, മുഹമ്മദ് മദനി, ഒമർ അലി, സൽമാൻ ഇബ്രാഹിം, അർഫാസ് ഇഖ്ബാൽ ജയൻ പോൾ, പോൾ ജോസഫ് എന്നിവർ സംസാരിച്ചു. പീസ് വാലി യു.എ.ഇ കമ്മിറ്റി സെക്രട്ടറി ജോൺസൺ, വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ നെടുമണ്ണിൽ, ഫുഡ് കമ്മിറ്റി കൺവീനർ വഹീദ്, കോഓഡിനേറ്റർമാരായ റഫീഖ് മാത്തുംകാട്ടിൽ, സജിമോൻ ജോസഫ്, ജിമ്മി തുടങ്ങിയവർ നേതൃത്വം നൽകി.
അക്കാഫ് അസോസിയേഷൻ
ദുബൈ: അക്കാഫ് അസോസിയേഷൻ ആരംഭിച്ച ലേബർ ക്യാമ്പുകളിലെ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഭാഗമായി സോനാപൂരിലെ അയ്യായിരത്തോളം തൊഴിലാളികൾക്ക് നോമ്പുതുറ ഒരുക്കി. അക്കാഫ് വളന്റിയർമാരാണ് നോമ്പുതുറ വിഭവങ്ങൾ ഒരുക്കിനൽകിയത്. അക്കാഫിന്റെ സ്നേഹ സായാഹ്നത്തിന് ആശംസകൾ നേരാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരും എത്തിച്ചേർന്നു. ശൈഖ് മാജിദ് അൽ റാഷിദ് അൽ മുഅല്ല മുഖ്യാതിഥിയായി.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, സി.ഡി.എ പ്രതിനിധി അഹ്മദ് അൽ സാബി, ജനറൽ കൺവീനർ ഗണേഷ് നായ്ക്, ജോ. ജനറൽ കൺവീനർമാരായ സുബി ജോർജ്ജ്, സുകുമാരൻ കല്ലറ, എസ്.പി ഉണ്ണികൃഷ്ണൻ, സായിദ് ഫൗണ്ടേഷൻ പ്രതിനിധികളായ ഖാമിസ് അൽ ഹക്കീം, ഡോ. അഹ്മദ്, റായിദ് ഷംസി, മുഹമ്മദ് അൽ ആലി, ഫാകാർ അൽ മൊജാതാനി പ്രതിനിധി നാസർ അലി, അക്കാഫ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബർമാരായ ഖാലിദ് നവാബ് ദാദ് കോഡാ, മുഹമ്മദ് റഫീഖ്, സാനു മാത്യു, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ.വി ചന്ദ്രൻ, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ഷാർജ: യു.എ.ഇയിലെ പ്രമുഖ സൗഹൃദ കൂട്ടായ്മയായ വടകര എൻ.ആർ.ഐ ഫോറത്തിന്റെ നോമ്പുതുറ സൗഹൃദ സ്നേഹ സംഗമമായി. ജീപ്പാസിന്റെ അജ്മാനിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നിരവധി പരിപാടികളും അരങ്ങേറി. സൗഹൃദ സംഗമം നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടറും എൻ.ആർ.ഐ ഫോറം ചീഫ് പാട്രനുമായ സിദ്ദീഖ് പാലൊള്ളതിൽ ഉദ്ഘാടനം ചെയ്തു.
വടകര എൻ.ആർ.ഐ ഫോറം യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇന്ദ്ര തയ്യിൽ അധ്യക്ഷത വഹിച്ചു. ജീപ്പാസ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഡയറക്ടർ ജമാൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, ജി.വി.എച്ച്.എസ്.എസ് ജനറൽ സെക്രട്ടറി നിയാസ് മുട്ടുങ്ങൽ, ഇന്‍കാസ് ജനറല്‍ സെക്രട്ടറി എസ്.എം. ജാബിര്‍ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ച് അബ്ദുൽ ബാസിത്ത്(അബൂദബി), നാസർ വരിക്കോളി (ഷാർജ), ഇ.കെ. ദിനേശൻ(ദുബൈ) എന്നിവർ സംസാരിച്ചു. അഡ്വ. ഷാജി ബി. സ്വാഗതവും അഡ്വ. സാജിദ് അബൂബക്കർ നന്ദിയും പറഞ്ഞു.
കുട്ടമംഗലം ഇഫ്താർ
ദബൈ: യു.എ.ഇയിലെ തൃശൂർ കുട്ടമംഗലം നിവാസികൾ ദുബൈയിൽ ഇഫ്താർ സംഗമം ഒരുക്കി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
ഡോ. ബഷീർ ബാവക്കുഞ്ഞി, ഇസ്മായിൽ പോക്കാക്കില്ലത്ത്, കെ.കെ. ബഷീർ, സജിൽ, സനീർ, മുസ്തഫ കമാൽ, സൂരജ്, അഷറഫ്, നാസർ, പി.എസ്. ഷമീർ, നവാസ്, സഗീർ പോക്കാക്കില്ലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.