എനോറ യു.എ.ഇ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിന് എത്തിയവർ
ദുബൈ: എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ (എനോറ) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സെന്ററിൽ നടന്ന സംഗമത്തില്‍ മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ പങ്കെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജ്മെന്റ് കമ്മിറ്റി അംഗം അബൂബക്കർ, മറ്റു പ്രാദേശിക സംഘടനകളുടെ ഭാരവാഹികളായ അഭിരാജ്, ഡോ. റെന്‍ഷി രഞ്ജിത്ത് എന്നിവര്‍ റമദാന് ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം കോഓഡിനേറ്റര്‍ എം.വി. അബ്ദുൽ കാദർ, പ്രസിഡന്റ് ഷാജി എം അലി, സെക്രട്ടറി മനാഫ് പാറയില്‍, ഉപദേശകസമിതി അംഗം റസാക്ക് അമ്പലത്ത് എന്നിവര്‍ സംസാരിച്ചു. എനോറയുടെ മെംബര്‍ഷിപ് പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം എനോറ യു.എ.ഇയുടെ സ്ഥാപകാംഗവും പ്രഥമ പ്രസിഡന്റുമായ റസാഖ് അമ്പലത്തിനു നല്കി പ്രസിഡന്റ് ഷാജി എം. അലി നിര്‍വഹിച്ചു. ഏപ്രില്‍ 20ന് എനോറ ദുബൈയില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനം സ്പോര്‍ട്സ് കോഓഡിനേറ്റര്‍ ജലീല്‍ നിർവഹിച്ചു. ട്രഷറർ സുബിൻ മത്രംകോട്ട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.