ദുബൈ: മാവൂർ പ്രവാസി അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ദുബൈ റാഷിദിയ പാർക്കിൽ നടന്ന ചടങ്ങിന് ഡേജിസ്, സത്താർ പുലപ്പാടി, നിയാസ് ബാബു, ജിസ്മി സനോജ്, പി.കെ. റിയാസ്, ലത്തീഫ് ആർ.ടി.എ എന്നിവർ നേതൃത്വം നൽകി.
തൃശൂർ കുട്ടമംഗലം ഗ്രാമനിവാസികളുടെ കൂട്ടായ്മ ദുബൈയിൽ ഇഫ്താർ സംഗമം ഒരുക്കി. ഡോ. ബഷീർ അധ്യക്ഷത വഹിച്ചു. സഗീർ പോക്കാക്കില്ലത്ത് സംസാരിച്ചു. പി.വൈ. ഫാറൂഖ്, സജിൽ, സക്കീർ തൊപ്പിയിൽ, സനി, ശരീഫ്, സുധീർ, ഇസ്മായീൽ, സലാഹുദ്ദീൻ, സഹദ്, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇസ്ലാഹി സെന്‍റർ അജ്‌മാൻ ഘടകം സംഘടിപ്പിച്ച ഇഫ്‌താർ സംഗമം അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ.എ. ജലീൽ അധ്യക്ഷത വഹിച്ചു.
ഹുസൈൻ ഹാദി സ്വാഗതം പറഞ്ഞു. അക്ബർ അലി അൻവാരി മുഖ്യപ്രഭാഷണം നടത്തി. കെ.എ. ജാഫർ സാദിഖ്, അലി അക്ബർ ഫാറൂഖി, ശകീർ അസ്ഹരി എന്നിവർ സംസാരിച്ചു.
റോയൽ ഹെൽത്ത് ഗ്രൂപ്പിന്‍റെ ഭാഗമായ ചെക് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലിലെ അൽഐൻ മലയാളി കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു.
ചെയർമാൻ ഡോ. മുഹമ്മദ് അൽ സിയാരി ആശംസ നേർന്നു. മലയാളി സ്റ്റാഫ് കൂട്ടായ്‌മ കൺവീനർ പ്രദീപ് നന്ദി പറഞ്ഞു.
സി.ആർ.സി അഴീക്കോട് യു.എ.ഇ ചാപ്റ്റർ വാർഷിക യോഗവും ഇഫ്താർ സംഗമവും നടത്തി. മുൻകാല പ്രവർത്തനത്തെ കുറിച്ച് പ്രസിഡന്‍റ് ശാമിൽ മുഹമ്മദ് വിശദീകരിച്ചു. ഭാവി പ്രവർത്തനത്തെ കുറിച്ച് വൈസ് പ്രസിഡന്‍റ് അഫ്നാദും സെക്രട്ടറി ജൗഹർ അബ്ദുവും സംസാരിച്ചു. സി.കെ. സയീദ് അധ്യക്ഷത വഹിച്ചു. ജാബിർ, മിദ്‌ലാജ്, ബർജീസ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.
ഷാർജ: കുറ്റ്യാടി പാറക്കടവ് മഹല്ല് യു.എ.ഇ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 110 പേർ പങ്കെടുത്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി യു.എ.ഇ ഗോൾഡൻ വിസ കരസ്ഥമാക്കിയ വി.പി. ശിഫ ജാഫർ, കോമേഴ്സിൽ ഡോക്ടറേറ്റ് ലഭിച്ച ദിനു ഫാത്തിമ, ഷാർജ അൽഖാസിമിയ്യ യൂനിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച നവീദ് അബ്ദുല്ല എന്നിവരെ ആദരിച്ചു. കെ.കെ ജമാൽ ഉപഹാരം നൽകി. സി.കെ അലി, എം.എം മുനീർ, വി.പി നിയാസ്, അഫ്സൽ ചിറ്റാരി, കെ.കെ മുനൈഫ് എന്നിവർ നേതൃത്വം നൽകി.
ദുബൈ: മതകാര്യ വകുപ്പിന്‍റെ കീഴില്‍ അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ മലയാളികള്‍ക്കായി പെരുന്നാള്‍ ഈദ് ഗാഹ് നടത്തും. മൗലവി അബ്ദുസലാം മോങ്ങം നമസ്‌കാരത്തിന് നേതൃത്വം നല്‍കും. കോവിഡുമൂലം രണ്ടു വര്‍ഷക്കാലം നിര്‍ത്തിവെച്ചിരുന്ന ഈദ് ഗാഹ് പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. ഇതിനായി അബ്ദുല്‍ വാഹിദ് മയ്യേരി ചെയര്‍മാനും വി.കെ. സകരിയ ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപവത്കരിച്ചു. കോയക്കുട്ടി നൗഷാദ് വൈസ് ചെയര്‍മാനും ജാഫര്‍ സാദിഖ് ജോ. കണ്‍വീനറുമാണ്.
ടെക്‌നിക്കല്‍, വളന്റിയര്‍, ട്രാന്‍സ്‌പോര്‍ട്ട്, മീഡിയ, പബ്ലിസിറ്റി, ഫുഡ്, മെഡിക്കല്‍ എയ്ഡ് എന്നീ പ്രധാന വകുപ്പുകൾക്കും രൂപം നല്‍കി. നിയാസ് മോങ്ങം, ശഹീല്‍, ഹനീഫ് ഡി.വി.പി, അബ്ദുൽ ഖാദര്‍ ബറാമി, നൗഷാദ് മദനി ഇളമ്പിലാട്, അഷ്‌റഫ് പേരാമ്പ്ര, താജുദ്ദീന്‍ ദേര, എം.കെ. നസീര്‍ വളയംകുളം, ഇബ്‌റാഹീം കുട്ടി, പി.കെ. അബ്ദുൽ ജസീല്‍, സക്കരിയ കല്ലങ്കൈ, റിസ മിസ്‌രി, ഉമര്‍ അലി, നാസറുദ്ദീന്‍ എടരിക്കോട്, അബൂബക്കര്‍ എന്നിവര്‍ വിവിധ വകുപ്പ് ചെയര്‍മാന്‍ കണ്‍വീനര്‍മാരാണ്.
അബൂദബി: യു.എ.ഇ എരമംഗലം മഹല്ല് കൂട്ടായ്മ അബൂദബിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം നടന്ന സംഗമത്തിൽ മഹല്ല് അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍പരം പേര്‍ പങ്കെടുത്തു.
നാസര്‍ ഇര്‍ഫാനി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്‍റ് വി.വി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുല്‍ റഊഫ് സംസാരിച്ചു.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ റമദാൻ പ്രഭാഷണം
ദുബൈ: ഔഖാഫ് മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ സാംസ്‌കാരിക വിഭാഗം ദേര ഹംരിയ മസ്‌ജിദിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സംസാരിച്ചു. ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രതിനിധികളായ ഫായിസ് അൽ മർസൂഖി, ജാവേദ് ഖത്തീബ് എന്നിവർ സംബന്ധിച്ചു.
മർകസ് ജനറൽ സെക്രട്ടറി യഹ്‌യ സഖാഫി ആലപ്പുഴ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ഡോ. നാസർ വാണിയമ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.