യു.എ.ഇയിൽ ഇഫ്താർ കൂടാരങ്ങൾ തിരിച്ചുവരുന്നു

ദുബൈ: രണ്ട്​ വർഷത്തെ ഇടവേളക്ക്​ ശേഷം യു.എ.ഇയിൽ ഇ​ഫ്താർ ടെന്‍റുകൾ തിരിച്ചുവരുന്നു. നിയന്ത്രണങ്ങളോടെയാണ്​ ഇക്കുറി ഇഫ്താർ ​ടെന്‍റുകൾക്ക്​ അനുമതി നൽകിയിരിക്കുന്നത്​. കോവിഡ്​ എത്തിയ ശേഷം ആദ്യമായാണ്​ കൂടാരങ്ങൾക്ക്​ അനുമതി നൽകുന്നത്​.

എമിറേറ്റ്​സ്​ റെഡ്​ ക്രസന്‍റിൽ നിന്ന്​ പ്രത്യേക അനുമതി തേടിയ ശേഷം വേണം ടെൻറുകൾ സ്ഥാപിക്കാൻ. വിരുന്നുകളിൽ ഒരു മീറ്റർ അകലം പാലിക്കണം. പൂർണമായ എയർകണ്ടീഷൻ ചെയ്തതോ വായു സഞ്ചാരമുള്ളതോ ആയ കൂടാരങ്ങൾ സ്ഥാപിക്കണം. ഹസ്തദാനവും ആശ്ലേഷണവും ഒഴിവാക്കണം. രണ്ട്​ മണിക്കൂർ മുൻപ്​ മുതൽ ടെൻറിലേക്ക്​ ആളുകളെ അനുവദിക്കാം. ഡിസ്​പോസിബ്​ൾ പാത്രങ്ങൾ ഉപയോഗിക്കണം. മാസ്ക്​ നിർബന്ധം. പ്രവേശന കവാടത്തിലും പുറത്തും കോവിഡ്​ മാനദണ്ഡങ്ങൾ വ്യക്​തമാക്കുന്ന നോട്ടിസ്​ പ്രദർശിപ്പിക്കണം.

Tags:    
News Summary - iftar tent returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.