യു.എ.ഇയിൽ ഇഫ്താർ കൂടാരങ്ങൾ തിരിച്ചുവരുന്നു

ദുബൈ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം യു.എ.ഇയിൽ ഇഫ്താർ ടെന്‍റുകൾ തിരിച്ചുവരുന്നു. നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ഇഫ്താർ ടെന്‍റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് എത്തിയ ശേഷം ആദ്യമായാണ് കൂടാരങ്ങൾക്ക് അനുമതി നൽകുന്നത്.

എമിറേറ്റ്സ് റെഡ് ക്രസന്‍റിൽനിന്ന് പ്രത്യേക അനുമതി തേടിയശേഷം വേണം ടെൻറുകൾ സ്ഥാപിക്കാൻ. വിരുന്നുകളിൽ ഒരു മീറ്റർ അകലം പാലിക്കണം. പൂർണമായ എയർകണ്ടീഷൻ ചെയ്തതോ വായുസഞ്ചാരമുള്ളതോ ആയ കൂടാരങ്ങൾ സ്ഥാപിക്കണം. ഹസ്തദാനവും ആശ്ലേഷണവും ഒഴിവാക്കണം. രണ്ട് മണിക്കൂർ മുമ്പ് മുതൽ ടെൻറിലേക്ക് ആളുകളെ അനുവദിക്കാം. ഡിസ്പോസിബ്ൾ പാത്രങ്ങൾ ഉപയോഗിക്കണം. മാസ്ക് നിർബന്ധം. പ്രവേശന കവാടത്തിലും പുറത്തും കോവിഡ് മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന നോട്ടീസ് പ്രദർശിപ്പിക്കണം.

Tags:    
News Summary - Iftar tents are back in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.