ദുബൈ: സഹിഷ്ണുതയുടെയും സ്നേഹത്തിെൻറയും സന്ദേശം പകരാൻ ദുബൈ ഗുരുദ്വാര ഇക്കുറിയും ഗ്രാൻറ് ഇഫ്താർ ഒരുക്കി. 2012ൽ ആരംഭിച്ച കാലം മുതൽ ദുബൈയിലെ ഗുരുദ്വാര ഗുരുനാനക് ദർബാറിൽ റമദാനിൽ ഒരു ദിവസം നോമ്പുതുറ നടത്താറുണ്ട്. എന്ന ാൽ യു.എ.ഇ സഹിഷ്ണുതാ വർഷവും ഗുരുനാനകിെൻറ 550ാം ജൻമവാർഷികവും പ്രമാണിച്ച് റമദാനിലെ എല്ലാ ദിവസവും നോമ്പ് തുറക്കും മഗ്രിബ് നമസ്കാരത്തിനും ഇവിടെ സൗകര്യം ചെയ്തുവരുന്നു.
വ്യാഴാഴ്ച വിവിധ മത നേതാക്കളുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. ദുബൈ ഉപ ഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തുമിെൻറ ഒാഫീസ് ഡയറക്ടർ മിർസാ അൽ സഇൗഗ്, ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി, കോൺസുൽ ജനറൽ വിപുൽ, മണി സുരി തുടങ്ങിയവർ നോമ്പ് തുറക്ക് എത്തിയിരുന്നു. ഉണക്കപ്പഴങ്ങളും പഴങ്ങളും പാനീയങ്ങളും ഉൾക്കൊള്ളുന്ന പരമ്പരാഗത രീതിയിലെ നോമ്പ് തുറക്ക് ശേഷം ഗുരുദ്വാരയിൽ സൗകര്യം ചെയ്ത ഇടത്ത് നമസ്കാരം നടന്നു. പിന്നീട് വെജിറ്റേറിയൻ ഭക്ഷണവും വിളമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.