ദുബൈ: സംഘടനകളുടെ കൂടിച്ചേരലുകൾക്കുപുറമെ കുടുംബസംഗമങ്ങളും ഇഫ്താർ വേദികളിൽ സജീവമാകുന്നു. മുൻകാലങ്ങളിൽ കുടുംബക്കാർ ഇടക്കിടെ കൂടിച്ചേരുന്ന പതിവുണ്ടായിരുന്നെങ്കിലും കോവിഡ് എത്തിയതോടെ മുടക്കം വന്നിരുന്നു. തിരക്കേറിയ ജീവിതത്തിനിടയിൽ സമയം കിട്ടാത്തതും കുടുംബാംഗങ്ങളുടെ കൂടിച്ചേരലുകൾക്ക് തടസ്സമായിരുന്നു. എന്നാൽ, കോവിഡിൽനിന്ന് അതിജീവിച്ച ഈ റമദാനിൽ കുടുംബസംഗമങ്ങളും സജീവമായി. ഇഫ്താറിനും രാത്രി നമസ്കാരങ്ങൾക്കുശേഷവും ഒത്തുചേരലുകൾ നടക്കുന്നുണ്ട്.
→ വടകര താലൂക്കിലെ കൂട്ടുകുടുംബമായ പാലോളി കുടുംബാംഗങ്ങൾ ദുബൈ ഖിസൈസിലെ പോണ്ട് പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. ആറ് തലമുറകളുടെ സംഗമവേദിയായി ഈ കൂട്ടായ്മ മാറി. കുടുംബാംഗങ്ങള്‍ക്കായുള്ള വിപുലമായ കര്‍മ പദ്ധതികളാണ് അണിയറ ശില്പികള് നാട്ടിൽ നടത്തിവരുന്നത്. പാലോളി കുടുംബത്തിന്റെ ബൃഹദ് പദ്ധതിയായ 'പാലോളി ഫ്യൂച്ചര്‍' പദ്ധതിയില്‍ 50 ലക്ഷം രൂപ സമാഹരിച്ച് പലിശ രഹിത വായ്പ സഹായം നടന്നുവരുന്നു. നാട്ടിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് പാലോളി ഫാമിലി യു.എ.ഇ ചാപ്റ്റർ ഭാരവാഹികളായ റഫീഖ് പാലോള്ളതിൽ, മുഹമ്മദ് തെക്കയിൽ, വി.എം. നവാസ് എന്നിവർ പറഞ്ഞു. സംഗമം ജമാൽ മൗലവി ഉദ്ഘാടനം ചെയ്തു. തെക്കയില്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ആനാറത്ത് അമ്മദ് ഹാജി, ലത്തീഫ് കായക്കൂൽ, ജലീൽ കണ്ണംകുന്നത്ത്, കെ.കെ. ഷംജിദ്, സബീർ പാലോള്ളതിൽ, തെക്കയിൽ നാസർ, അഷ്റഫ് അവള്ളോട്ട്, അൻഷിദ് കുയിമ്പിൽ, സലാം പുത്തൻ പുരയിൽ, കെ.പി. ഉമ്മർ, ടി.കെ. ലത്തീഫ്, കെ.പി. റഷീദ്, സിറാജ് കാക്കുനി എന്നിവർ സംബന്ധിച്ചു.
→ കാസർകോട് തൃക്കരിപ്പൂർ ആസ്ഥാനമായ കുടുംബ കൂട്ടായ്മയായ മജ്ലിസെ ഹസൻ യു.എ.ഇ ചാപ്റ്റർ ദുബൈയിൽ 'ഇഫ്താർ മജ്ലിസ്' എന്ന പേരിൽ ഇഫ്താർ വിരുന്നൊരുക്കി. കുടുംബത്തിനകത്തെ കലാ സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട, കാർഷിക മേഖലയിലെ വികസനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കുടുംബത്തിനു പുറത്തും നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന എൻജിനീയർ സലാഹുദ്ദീൻ നേതൃത്വം നൽകുന്നതാണ് ഈ കൂട്ടായ്മ. നാട്ടിലെ പ്രവർത്തനങ്ങൾക്ക് ചുവടുപിടിച്ച് പല ക്ഷേമ പ്രവർത്തനങ്ങളും യു.എ.ഇയിലും നടപ്പാക്കുന്നു. സമീർ ഹസ്സൻ സ്വാഗതം പറഞ്ഞു. എൻജി. സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഒന്നര വർഷത്തോളമായി എല്ലാ പ്രഭാതങ്ങളിലും പരിഭാഷയോടുകൂടി ഖുർആൻ അവതരിപ്പിച്ചു വരുന്ന താജുദ്ദീൻ ചന്തേരയെ ആദരിച്ചു. ശാഹുൽ ഹമീദ്, ഫിനാസ് കോട്ടപ്പുറം, റാഷിദ് പിലാവളപ്പ്, അസ്ലം, അനസ് ഉടുമ്പുന്തല, സഫ്വാൻ സലാം, ഫവാസ് മുസ്തഫ, ഇഹ്സാൻ, സഹല എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം സുലൈമാൻ നന്ദി പറഞ്ഞു.
→ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ യു.എ.ഇയിലുള്ള പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ എം.ഇ.എസ് കല്ലടിയൻസിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 'ലെറ്റ്സ് ഇഫ്താർ' എന്ന് നാമകരണം ചെയ്ത പരിപാടിയിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള പൂർവ വിദ്യാർഥികൾ കുടുംബസമേതം പങ്കെടുത്തു. എം.ഇ.എസ് കല്ലടിയൻസ് യു.എ.ഇ പ്രസിഡന്റ് നൗഫൽ കാപ്പാട് അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്റ് പോൾ ജോസഫ്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിക്ക് തൈക്കണ്ടി തുടങ്ങിയവർ മുഖ്യാതിഥികളായി. കോളജ് ഡേ ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുഖ്യാതിഥികൾ ചേർന്ന് നിർവഹിച്ചു. എം.ഇ.എസ് കല്ലടിയൻസ് യു.എ.ഇ ജനറൽ സെക്രട്ടറി മൻസൂർ നെയ്യപ്പാടത്ത് സ്വാഗതവും ഫസീല നിസാർ നന്ദിയും പറഞ്ഞു.
→ തിരുവനന്തപുരം ജില്ലയിലെ പാലച്ചിറ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ഗോൾഡൻ വിസ ലഭിച്ച പി.ഡബ്ല്യു.എ മുഖ്യ രക്ഷാധികാരി മനാഫ് ഹനീഫയെ ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളായി സജാദ് ഹക്കിം (പ്രസി.), ഫാമി ഷംസുദ്ദീൻ (സെക്ര.), ജസീം ജലീൽ(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
→ ഉമ്മുൽഖുവൈൻ കെ.എം.സി.സി നേതൃത്വത്തിൽ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ ഇഫ്താർ, കുടുംബസംഗമം സംഘടിപ്പിച്ചു. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. ഉസ്താദ് കബീർ അമാനി റമദാൻ സന്ദേശം നൽകി. യു.എ.ക്യു കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര സ്വാഗതം പറഞ്ഞു. അബൂബക്കർ ഹാജി ചിത്താരി, യു.എ.ക്യു ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് സഹീർ, ദാസൻ, ശംസുദ്ദീൻ, ഹമീദ് ഹാജി, അശ്റഫ് ചിത്താരി എന്നിവര്‍ സംബന്ധിച്ചു. എം.ബി. മുഹമ്മദ്, കോയകുട്ടി പുത്തനത്താണി, സൈനുദ്ദീൻ ചിത്താരി തുടങ്ങിയവർ നേതൃത്വം നൽകി.
→ തൃശൂർ വാടാനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്റ യു.എ.ഇ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ശനിയാഴ്ച നാദ് അൽ ഹമർ ത്വയ്ബ വില്ലയിൽ നടക്കും. പി.കെ. ബാവ ദാരിമി, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, അബൂബക്കർ സഖാഫി, ഹൈദ്രോസ് തങ്ങൾ കൂട്ടായി, ഖാദർ ജലാൽ, ഹാരിസ് മതിലകം, ബാദുഷ സുൽത്താൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.