ഇഫ്താര്‍ വിരുന്നിന് കൂടാരങ്ങള്‍ ഒരുങ്ങുന്നു

ഷാര്‍ജ: റമദാന്‍ സമാഗതമാകാന്‍ ആഴ്​ചകൾ ബാക്കി നില്‍ക്കെ വിവിധ എമിറേറ്റുകളില്‍ നോമ്പ് തുറ  കൂടാരങ്ങള്‍ ഒരുക്കി തുടങ്ങി. വിവിധ ചാരിറ്റി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്‍െറയും നേതൃത്വത്തിലാണ് കൂടാരങ്ങള്‍.  സിവില്‍ഡിഫന്‍സി​​​െൻറ സുരക്ഷ പരിശോധനക്ക് ശേഷമാണ് ഇവ പൂര്‍ണതയിലെത്തുക. ഉറപ്പ്, വായുസഞ്ചാരം, തീപിടിത്തം ഉണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനം, ശീതികരണ എന്നിവയെല്ലാം സിവില്‍ഡിഫന്‍സ് പരിശോധിക്കും. പള്ളികള്‍ക്ക് സമീപത്തും കവലകളിലും മലയോര മേഖലകളിലും കൂടാരങ്ങള്‍ ഒരുങ്ങുകയാണ്. ഷാര്‍ജയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ അല്‍ സജയില്‍ ഇത്തവണയും മലയാളി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ തൊഴിലാളികള്‍ക്കുള്ള ഇഫ്താര്‍ വിരുന്ന് ഒരുക്കും.  
 

Tags:    
News Summary - ifthar-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.