ദുബൈ: റമദാൻ മാസത്തിൽ വൈവിധ്യമാർന്ന നോമ്പുതുറകളൊരുങ്ങാറുണ്ട് ദുബൈയിൽ. നക്ഷത്ര ഹോട്ടലുകളിൽ വിഭവസമൃദ്ധമായ നോമ്പുതുറകൾ മുതൽ ലേബർ ക്യാമ്പുകളിലെ അതി ലളിതമായ നോമ്പുതുറകൾ വരെ. എന്നാൽ അത്യന്തം ഹൃദയസ്പർശിയും മാതൃകാപരവുമായ ഒരു ഇഫ്താർ വിരുന്നിന് കഴിഞ്ഞ ദിവസം ദുബൈ നഗരം സാക്ഷ്യം വഹിച്ചു. ശുചീകരണ തൊഴിലാളികൾക്കായി ആഡംബര ഹോട്ടലുകളൊന്നിലൊരുക്കിയ വർണാഭമായ നോമ്പുതുറ. ഉപഭോക്തൃ ഉൽപന്ന വിതരണ രംഗത്ത് ജി.സി.സി മേഖലയിലെ അതികായരായ ജലീൽ ഹോൾഡിങ്സ് ആണ് ദുബൈ അവീർ മാർക്കറ്റിലെ തൊഴിലാളികൾക്കായി ഗ്രാൻറ് ഹയാത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കിയത്.
പങ്കുവെപ്പിെൻറ ആഘോഷവേളയായ റമദാനിൽ സാധാരണ തൊഴിലാളികൾക്കും പരമാവധി ആനന്ദം പ്രദാനം ചെയ്യുവാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഉദ്യമം ആസൂത്രണം ചെയ്തതെന്ന് ജലീൽ ഗ്രൂപ്പ് ചെയർമാൻ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി പറഞ്ഞു. വലിയ ഹോട്ടലുകൾ സന്ദർശിക്കാനും അവിടുത്തെ വിഭവങ്ങൾ രുചിക്കാനും സാധാരണക്കാരായ ആളുകളും പലപ്പോഴും ആഗ്രഹിക്കുന്നുണ്ടാവും, എന്നാൽ അവർക്ക് അതിനു കഴിയാതെ പോകുന്നു. ഇൗ ഭൂമിയിലെ എല്ലാ നൻമകളും എല്ലാവർക്കുമുള്ളതാണ് എന്ന സന്ദേശമാണ് ഇൗ വിരുന്നിലൂടെ കൈമാറാൻ ആഗ്രഹിച്ചത്. സമൂഹത്തിെൻറയും വ്യവസായ മേഖലയുടെയും പുരോഗതിക്കായി അത്യധ്വാനം ചെയ്യുന്നവരാണ് സാധാരണ തൊഴിലാളികൾ. അവരോടുള്ള ആദരവും ദൈവം നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകാശനവുമാണ് ഇഫ്താറിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 120 തൊഴിലാളികളെയാണ് ഇഫ്താറിന് ക്ഷണിച്ചത്. അവരെ ലേബർ ക്യാമ്പുകളിൽ നിന്ന് പ്രത്യേക വാഹനമൊരുക്കി ഹോട്ടലിലെത്തിച്ചു.
ദുബൈ നഗരസഭ അസറ്റ് മാനേജ്മെൻറ് വിഭാഗം മേധാവി ഫൈസൽ ജുമ അൽ ബദൈവി, മാർക്കറ്റ് പ്ലാനിങ് സെക്ഷൻ മാനേജർ ഫൈസൽ അബ്ദുല്ല, ദുബൈ ഇക്കണോമിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ഹസ്സൻ അലി, ജലീൽ ഗ്രൂപ്പ് എം.ഡി സമീർ കെ.മുഹമ്മദ്, ജലീൽ ഗ്രൂപ്പ് എക്സി. ഡയറക്ടർ അബ്ദുൽ ഗഫൂർ കെ. മുഹമ്മദ്, േകാർപ്പറേറ്റ് അൈഡ്വസർ പ്രേം കുമാർ, ജലീൽ കാഷ് ആൻറ് കാരി ജനറൽ മാനേജർ അർജുൻ വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.