അജ്മാന്: പ്രവാസലോകത്തെ അടിസ്ഥാന ജോലിക്കാരായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി കൂ ടെ നോമ്പ് തുറന്ന് വിദ്യാര്‍ഥികള്‍. അജ്മാന് അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ഥി കലാണ് തങ്ങളുടെ ശേഖരങ്ങളില്‍ നിന്ന് സ്വരൂക്കൂട്ടിയ വിഭവങ്ങള്‍ കൊണ്ട് തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കിയത്. അജ്മാന് ചൈന മാളിന് പിറകില്‍ ടീം ഇഫ്താറിെൻറ നേതൃത്വത്തിലുള്ള ക്യാമ്പില്‍ എത്തിയാണ് കുട്ടികള്‍ തങ്ങളുടെ വിഭവങ്ങള്‍ വിതരണം ചെയ്തത്. മാങ്ങ, ആപ്പിള്‍, ഓറഞ്ച്, കിവി, ഈത്തപ്പഴം, വെള്ളം എന്നിവയടങ്ങുന്ന ഒരു കിറ്റ് ഒരാള്‍ക്ക് എന്ന നിലക്ക് സ്കൂളില്‍ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന് നോമ്പു തുറ നടക്കുന്ന പള്ളിയുടെ മുറ്റത്തെ ക്യാമ്പില്‍ വിതരണം ചെയ്യുകയായിരുന്നു.
വരിയായി നിന്ന് ടീം ഇഫ്താര്‍ ഒരുക്കിയ ബിരിയാണി തൊഴിലാളികൾക്ക് വിതരണം ചെയ്യാനായത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. വ്യത്യസ്ത ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ളവരായി ആയിരത്തോളം തൊഴിലാളികള്‍ നോമ്പു തുറയില്‍ പങ്കു കൊണ്ടു. തൊഴിലാളികൾക്കൊപ്പം വിദ്യാര്‍ഥികളും നോമ്പുതുറയില്‍ പങ്കെടുത്തു. സ്കൂള്‍ ചെയര്മാന് അബ്ദുല്‍ സലാം, സക്കീർ, പ്രിന്‍സിപ്പല്‍ എസ്.ജെ.ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോ ഓഡിനേറ്റർ സൈഫുദ്ദീൻ ഹംസ,കരിക്കുലം ഹെഡ് ലത വാരിയർ തുടങ്ങി സ്കൂളിലെ നിരവധി സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.