പ്രതീകാത്മക ചിത്രം

കസ്റ്റംസ് നിയമങ്ങളിലെ അജ്ഞത പ്രവാസികൾക്ക്​ വിനയാകുന്നു

ദുബൈ: നി​രോ​ധി​ത വ​സ്​​തു​ക്ക​ളു​മാ​യി മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങു​ന്ന​തി​ന്​ കാ​ര​ണം ക​സ്റ്റം​സ്​ നി​യ​മ​ങ്ങ​ളി​ലെ അ​ജ്ഞ​ത​യെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. ഇ​തു മൂ​ലം പ​ല​​പ്പോ​ഴും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ജ​യി​ല്‍ ശി​ക്ഷ പോ​ലു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​ത്ത​രം നൂ​ലാ​മാ​ല​ക​ളി​ല്‍പെ​ടു​ന്ന​ത് കൂ​ടു​ത​ലും മ​ല​യാ​ളി പ്ര​വാ​സി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബ​​ന്ധു​​വി​​നാ​​യി നാ​​ട്ടി​​ൽ​​നി​​ന്ന്​ മ​​രു​​ന്നു​​ക​​ൾ കൊ​ണ്ട് വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ക്ക​പ്പെ​ട്ട​താ​ണ് അ​വ​സാ​ന​ത്തെ സം​ഭ​വം. നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ കൊ​ണ്ട് വ​രു​ന്ന​ത് ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് യു.​എ.​ഇ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത​റി​യാ​തെ നാ​ട്ടി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് കു​ടു​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന് കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ള്ള​ക്ക​ട​ത്ത് കേ​സി​ലാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ അ​ക​പ്പെ​ടു​ന്ന​ത്. ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ഗ​ൾ​ഫി​ലു​ള്ള​വ​ർ​ക്കാ​യി ഏ​ൽ​പ്പി​ച്ച സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​രോ​ധി​ത സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​തു​മൂ​ലം ച​തി​ക്കു​ഴി​യി​ലാ​യ​വ​രാ​ണ്‌ ഏ​റെ​യും. നാ​ട്ടി​ൽ നി​ന്ന്​ കൊ​ണ്ടു വ​രാ​ന്‍ പാ​ടി​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ​യും പ​രി​ഷ്ക​രി​ച്ച ലി​സ്റ്റ് ദു​ബൈ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ അ​ടു​ത്തി​ടെ പു​റ​ത്തു വി​ട്ടി​രു​ന്നു. പ​ട്ടി​ക ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പാ​ച​കം ചെ​യ്ത​തും വീ​ട്ടി​ല്‍ ഉ​ണ്ടാ​ക്കി​യ​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളും കൊ​ണ്ടു​വ​ര​രു​തെ​ന്നാ​ണ്‌ ക​സ്റ്റം​സ് നി​യ​മം നി​ഷ്ക​ര്‍ഷി​ക്കു​ന്ന​തെ​ങ്കി​ലും ഭ​ക്ഷ​ണ പൊ​തി​ക​ള്‍ പ​ല​പ്പോ​ഴും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചു വെ​ക്കാ​തെ ഒ​ഴി​വാ​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്ത​ര​ത്തി​ല്‍ മ​റ്റു വ​സ്തു​ക്ക​ളും പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യാ​ണ് ആ​ളു​ക​ളെ വെ​ട്ടി​ലാ​ക്കു​ന്ന​ത്.

നി​ല​വി​ല്‍ 370ൽ ​പ​രം മ​രു​ന്നു​ക​ളാ​ണ് ഭാ​ഗി​ക​മാ​യോ പൂ​ര്‍ണ​മാ​യോ നി​രോ​ധി​ക്ക​പ്പെ​ട്ട​വ​യി​ലു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍ വ്യാ​പ​ക​മാ​യി ഡോ​ക്ട​ര്‍മാ​ര്‍ എ​ഴു​തു​ന്ന ചി​ല മ​രു​ന്നു​ക​ളാ​ണ് ഇ​വ​യി​ല്‍ പ​ല​തും. . മെ​ഡി​ക്ക​ല്‍ അ​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​തു​മാ​യ മ​രു​ന്നു​ക​ളാ​ണെ​ങ്കി​ല്‍ യു.​എ.​ഇ ലൈ​സ​ന്‍സു​ള്ള ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി വേ​ണം. ചി​കി​ത്സ ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​ക്ക് പു​റ​മേ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ടും വേ​ണം. മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് വ്യ​ക്തി​പ​ര​മാ​യ ഉ​പ​യോ​ഗ​ത്തി​ന് താ​മ​സ​ക്കാ​ര്‍ക്കും വി​സി​റ്റി​ങ്​ വി​സ​ക്കാ​ര്‍ക്കും കൊ​ണ്ടു​വ​രാം. മാ​ത്ര​മ​ല്ല വി​സി​റ്റു​കാ​ര്‍ക്ക് സൈ​ക്കോ​ട്രോ​പി​ക് മ​രു​ന്നു​ക​ള്‍ പ​ര​മാ​വ​ധി മൂ​ന്ന് മാ​സ​ത്തേ​ക്കും താ​മ​സ​ക്കാ​ര്‍ക്ക് ഒ​രു മാ​സ​ത്തേ​ക്കും കൊ​ണ്ടു​വ​രാം. അ​തേ​സ​മ​യം ഈ ​മ​രു​ന്നു​ക​ള്‍ യു.​എ.​ഇ​യി​ല്‍ ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള്‍ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യോ​ടെ മൂ​ന്നു മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ള്ള​തും ക​യ്യി​ല്‍ വെ​ക്കാം. ആ​രോ​ഗ്യ മ​ന്ത്രാ​ല​ത്തി​ന്‍റെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യോ​ടെ നാ​ര്‍ക്കോ​ട്ടി​ക് മ​രു​ന്നു​ക​ള്‍ താ​മ​സ​ക്കാ​ര്‍ക്കും അ​ല്ലാ​ത്ത​വ​ര്‍ക്കും കൊ​ണ്ടു​വ​രാ​മെ​ങ്കി​ലും ഓ​രോ കേ​സും വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​നു​മ​തി ന​ല്‍കു​ക. ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് സാ​ധു​ത​യു​ള്ള കു​റി​പ്പ​ടി​യും മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ടും ഇ​തി​നാ​വ​ശ്യ​മാ​ണ്. യു.​എ.​ഇ​യി​ല്‍ നി​രോ​ധി​ച്ച മ​രു​ന്നു​ക​ള്‍, മ​യ​ക്കു​മ​രു​ന്നു​ക​ള്‍, കെ​മി​ക്ക​ലു​ക​ള്‍ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ദു​ബൈ ക​സ്റ്റം​സി​ന്റെ വെ​ബ്സൈ​റ്റി​ലും, www.dubai.ae എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ന്റെ വെ​ബ്സൈ​റ്റി​ലും നി​ര്‍ദേ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

നി​രോ​ധി​ച്ച വ​സ്തു​ക്ക​ൾ

ഹാഷിഷ്

കൊക്കെയ്ൻ

ഹെറോയിൻ

പോപ്പി വിത്തുകൾ

ഹാലുസിനേഷൻ ഗുളികകൾ

നാര്‍ക്കോട്ടിക് മരുന്നുകൾ

ബഹിഷ്കരിച്ച രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങള്‍

സംസ്കരിക്കാത്ത ആനകൊമ്പ്

കണ്ടാമൃഗത്തിന്‍റെ കൊമ്പ്

ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും

മൂന്ന് പാളികളുള്ള മീന്‍വല

യഥാർഥ കൊത്തുപണികള്‍

മുദ്രണങ്ങള്‍

ശിലാലേഖകള്‍

ശിൽപങ്ങള്‍

പ്രതിമകള്‍

റീ-കണ്ടീഷന്‍ ചെയ്ത ടയറുകൾ

റേഡിയേഷന്‍ മലിനീകരണമുണ്ടാക്കുന്ന പദാർഥങ്ങൾ

ഇസ്ലാമിക് പഠനങ്ങള്‍ക്ക് എതിരെയുള്ളതോ അസാന്മാർഗികതയോ കുഴപ്പമോ ധ്വനിപ്പിക്കുന്ന പ്രിന്‍റ്​ ചെയ്ത പ്രസിദ്ധീകരണങ്ങള്‍

ഓയില്‍ പെയ്ന്‍റിങ്ങുകള്‍

ചിത്രങ്ങള്‍

കാര്‍ഡുകള്‍

മാഗസിന്‍സ്

ശിലാ ശില്പങ്ങള്‍

ബൊമ്മകള്‍

ജീവനുള്ള മൃഗങ്ങള്‍

മത്സ്യങ്ങള്‍

സസ്യങ്ങള്‍

രാസവളങ്ങള്‍

കീടനാശിനികള്‍

ആയുധങ്ങള്‍

വെടിമരുന്ന്

പടക്കങ്ങള്‍

മരുന്നുകള്‍

മറ്റ് സ്ഫോടകവസ്തുക്കള്‍

മെഡിക്കല്‍ ഉപകരണങ്ങള്‍

ആണവോര്‍ജ ഉൽപന്നങ്ങള്‍

ട്രാന്‍സ്മിഷന്‍

വയര്‍ലെസ് ഉപകരണങ്ങള്‍

വാഹനങ്ങളുടെ പുതിയ ടയറുകള്‍

ഇ സിഗരറ്റ്

കൂടോത്ര സാമഗ്രികൾ

Tags:    
News Summary - Ignorance of customs rules is humiliating for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.