ദുബൈ: ഐ.ഐ.ടി ഡല്‍ഹി-അബൂദബി പ്രവേശനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 500ലേറെ പേര് പങ്കെടുത്തു. മേഖലയിലെ പ്രഗല്ഭരാണ് വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞത്. കൃത്യമായ മാർഗനിർദേശങ്ങളും ഓപൺ ഹൗസിൽ ചർച്ച ചെയ്തിരുന്നു. 2024-25 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്ന ബിരുദ കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, എനര്‍ജി എന്‍ജിനീയറിങ് എന്നിവയില്‍ ബി.ടെക് കോഴ്സുകളിലേക്കാണ് പ്രവേശനം. ഓരോ കോഴ്സുകള്‍ക്കും 30 സീറ്റുകള്‍ വീതം ആകെ 60 സീറ്റുകളാണുള്ളത്. കമ്പയ്ന്റ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സി.എ.ഇ.ടി), ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024) എന്നിവയിലൂടെയാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്നാണ്. ജൂൺ 14ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 23ന് എൻട്രൻസ് ടെസ്റ്റ് ഫലം പ്രഖ്യാപിക്കും. തുടർന്ന് ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനം അടുത്ത ആഗസ്റ്റിലോ സെപ്റ്റംബറിലോ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.