റാസല്‍ഖൈമ: റാക് അല്മുനായില് 88 അനധികൃത തേനീച്ചക്കൂടുകള്‍ നീക്കം ചെയ്ത് അധികൃതര്‍. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥക്കും കര്‍ഷകരുടെ ക്ഷേമത്തിനും ഭീഷണി സൃഷ്ടിക്കുന്നതിനാലാണ് ഇവ നീക്കം ചെയ്തതെന്ന് പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അൽ ഗൈസ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ സേനയുടെ റോന്തുചുറ്റലിലാണ് അനധികൃത തേനീച്ച വളര്‍ത്തല്‍ കണ്ടെത്തിയത്. തേനീച്ചക്കൂടുകള്‍ സ്ഥാപിക്കല്‍, തേനീച്ച വളര്‍ത്തല്‍, തേന്‍ ഉല്പാദനം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പുതുക്കിയ വ്യവസ്ഥകള്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമപ്രകാരം തേനീച്ച വളര്‍ത്തുന്നവരും തേന്‍ ഉല്പാദിപ്പിക്കുന്നവരും തേനീച്ചക്കൂട് ഉടമകളും ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുക.
ഇത് വര്‍ഷന്തോറും പുതുക്കുകയും ചെയ്യണം. ദേശീയ പ്രകൃതിസമ്പത്തും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം തേന്‍ ഉല്പാദന മേഖലയിലെ പ്രഫഷനലുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് മാര്‍ഗനിർദേശങ്ങളുടെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.