അബൂദബി: റമദാനിൽ പള്ളികൾക്കു സമീപം അനധികൃത പാർക്കിങ്ങിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നിയമലംഘകർക്കെതിരെ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തറാവീഹ് നമസ്കാര സമയത്ത് പള്ളികൾക്കു സമീപം ഗതാഗതതടസ്സമുണ്ടാക്കരുതെന്ന് ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾക്ക് സമീപം താമസിക്കുന്നവർ വഴിയടച്ചും മറ്റും നടത്തുന്ന പാർക്കിങ്ങിനെതിരെ പരാതി ഉയർന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. റമദാനിൽ നമസ്കാരങ്ങൾക്കായി സമയത്തെത്താൻ വിശ്വാസികൾ തിരക്കുകൂട്ടുന്നതാണ് ഇതിന് കാരണമെന്ന് അബൂദബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.