ദുബൈ: നീറ്റ് എക്സാം കഴിഞ്ഞിരിക്കുന്ന വിദേശ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളായ ഇനീഷ്യേറ്റീവ് ഫോർ ലേണിങ് മെഡിസിന് (ഇൽമ്) അവസരമൊരുക്കുന്നു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ ഇൽമ് എജുക്കേഷൻ സർവിസ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു. കിസീസിലെ മെട്രോ സ്റ്റേഷനടുത്ത് ഹിലാൽ ബാങ്ക് ബിൽഡിങ്ങിലാണ് പ്രവർത്തനമാരംഭിച്ചത്.
ഉസ്ബകിസ്താനിലെ ബുഖാറ ട്രസ്റ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കസാഖ്സ്താനിലെ അൽഫറാബി, കസാഖ് നാഷനൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ധാർമികമായ അന്തരീക്ഷത്തിലുള്ള ഹോസ്റ്റൽ സൗകര്യത്തോടെ ഇൽമിന് കീഴിൽ നിരവധി വിദ്യാർഥികൾ ഇതിനോടകം മെഡിക്കൽ പഠനം നടത്തിവരുന്നുണ്ട്. മലയാളികളായ വാർഡന്മാരുടെ സേവനത്തോട് കൂടിയും കേരളീയ ഭക്ഷണ സൗകര്യത്തോടുകൂടിയുമാണ് വിവിധ യൂനിവേഴ്സിറ്റിയിലേക്ക് മെഡിക്കൽ പഠനത്തിന് അഡ്മിഷൻ നൽകുന്നത്. MOB: 971528242310, 971524600208.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.