അബൂദബി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കുമരകം അബൂദബി ഘടകം പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി ഡോക്ടര്‍മാരായ 50 പേര് തുടക്കത്തിൽ തന്നെ അംഗങ്ങളായി ചേർന്നുവെന്ന പ്രത്യേകതയോടെ നടന്ന ചടങ്ങ് ഐ.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ കുമരകം അബൂദബി ഘടകത്തിന്റെ പ്രസിഡന്റായി ഡോ. ബേനസീര്‍ ഹക്കിം സ്ഥാനം ഏറ്റെടുത്തു.
ഡോ. വന്ദന വാമദേവന് (ജന. സെക്രട്ടറി), ഡോ. മഹേഷ് സി. നായര്‍ (ട്രഷറര്‍), ലീന മേനോന് (വൈസ് പ്രസിഡന്റ്), ഡോ. റോബിന് കുരുവിള (സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം), ഡോ. ഡയാന ജോര്‍ജ് (സി.എം.ഇ കമ്മിറ്റി അംഗം) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഓവർസീസ് ചെയര്മാന് ഡോ. നൈജല്‍ കുര്യാക്കോസ്, കണ്‍വീനര്‍ ഡോ. അജി വര്‍ഗീസ് (ഒ.ഇ.സി ഐ.എം.എ കെ.എസ്.ബി) എന്നിവരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. ഡോ. ശിവന്‍പിള്ള അഴകപ്പന്‍, ശിവരഞ്ജിനി അഴകപ്പന്‍, ഡോ. ഡയാന ജോര്‍ജ്, ഡോ. ഷാജി പി.കെ (പ്രസിഡന്റ് ഐ.എം.എ ട്രാവന്‍കൂര്‍ ദുബൈ), ഡോ. അരുണ്‍ കുമാര്‍, ഡോ. പത്മനാഭന്, ഡോ. അയ്യപ്പന്, ഡോ. അനുപമ മാധവന് പിള്ള തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. മലയാളികളായ എല്ലാ പ്രവാസി ഡോക്ടർമാരെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാനാണ് ഈ ഘടകം ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ബേനസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.