ദുബൈ: ഉപഭോക്തൃ സേവന സംരംഭങ്ങൾക്കുള്ള ഈ വര്‍ഷത്തെ ‘ഇമേജസ് റീട്ടെയില്‍ മീ-2024’ അവാര്‍ഡ് ജോയ് ആലുക്കാസ് ജ്വല്ലറി സ്വന്തമാക്കി. ദുബൈയിൽ നടന്ന മിഡിലീസ്റ്റ് റീട്ടെയില്‍ ഫോറത്തിലാണ് (എം.ആർ.എഫ്) അംഗീകാരം സമ്മാനിച്ചത്.
റീട്ടെയില്‍ സ്ഥാപനങ്ങളുടെ മികച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതാണ് റീട്ടെയില്‍ വ്യവസായ രംഗത്തെ ഓസ്കാര്‍ എന്ന് അറിയപ്പെടുന്ന ഈ അംഗീകാരം. അഭിമാനകരമായ അംഗീകാരമാണ് തേടിയെത്തിയതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട്, മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, ഗ്രൂപ് ഡയറക്ടര്‍ സോണിയ ആലുക്കാസ് എന്നിവര്‍ അറിയിച്ചു.
‘ഉപഭോക്താവിന് ആദ്യം’ എന്നതാണ് ബിസിനസ് നയമെന്നും ഈ വിശ്വാസത്തെ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ അംഗീകാരമെന്നും ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ജ്വല്ലറി റീട്ടെയില്‍ രംഗത്തെ മുന്‍നിര ബ്രാന്‍ഡെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ദൃഢമാക്കിക്കൊണ്ട്, റീട്ടെയില്‍ രംഗത്തെ മികവിനും നവീകരണത്തിനുമുള്ള ജോയ് ആലുക്കാസിന്റെ സമര്‍പ്പണത്തെയും ഈ അംഗീകാരം അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.