അബൂദബി: യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ സ്കൂൾ കിറ്റായ 'ഇമാജിനിംഗ് യുവർ ഫ്യൂച്ചർ' സംരംഭത്തിന് ഗോൾഡൻ ജൂബിലി കമ്മിറ്റി തുടക്കം കുറിച്ചു.
പദ്ധതിയുടെ ഭാഗമായി www.UAEYearOf.ae/schoolഎന്ന വെബ്സൈറ്റിൽ നിന്ന് പ്രിൻറ് ചെയ്യാവുന്ന സ്റ്റിക്കറുകൾ, അലങ്കാരങ്ങൾ, പോസ്റ്റ്കർഡുകൾ, സ്റ്റെൻസിലുകൾ, ഡെസ്ക് ടാഗുകൾ എന്നിവ ഉൾപ്പെടുന്ന സൗജന്യ സ്കൂൾ കിറ്റ് ഡൗൺലോഡ് ചെയ്യാം.
അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തിെൻറ പദ്ധതികൾ വിശദമാക്കി വിദ്യാർഥികൾക്ക് കത്തെഴുതാൻ ഉപയോഗിക്കാവുന്ന ഒരു പോസ്റ്റ്കാർഡും സൗജന്യ സ്കൂൾ കിറ്റിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കാലത്ത് യു.എ.ഇയുടെ യാത്രയെ നയിച്ച മൂല്യങ്ങളെക്കുറിച്ച് ക്രിയാത്മകമായി പഠിക്കാനും അറിവ് വികസിപ്പിക്കാനും യുവതലമുറയെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇ-സ്കൂൾ കിറ്റെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.