ദുബൈ: 'മ്മടെ തൃശൂർ യു.എ.ഇ' കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 17ന് നടത്തുന്ന 'മ്മടെ തൃശൂർ പൂരം 2021'െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നൂറോളം കലാകാരൻമാർ അണിനിരക്കുന്ന പരിപാടി രാവിലെ 10 മുതൽ രാത്രി 12 വരെ ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുന്നത്. തേക്കിൻകാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പൂരത്തിെൻറ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. നാട്ടിൽനിന്ന് പെരുവനം കുട്ടൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, പെരുവനം സതീശൻ മാരാർ, കരിയന്നൂർ സഹോദരങ്ങൾ തുടങ്ങിയവർ പരിപാടിക്ക് എത്തുന്നുണ്ട്.
ശിങ്കാരി മേളക്കാരും തൃശൂർ കോട്ടപ്പുറം ദേശം പുലികളും വർണശബളമായ കാവടികളും തയാറായിക്കഴിഞ്ഞു. താലപ്പൊലിയും കേരളത്തിലെ നാടൻകലാരൂപങ്ങളും കോർത്തിണക്കിയ വർണപ്പകിട്ടേറിയ ഘോഷയാത്രക്കും ഒരുക്കങ്ങൾ പൂർത്തിയായി. എഴുന്നള്ളിപ്പിനും കുടമാറ്റത്തിനുമായി റോബോട്ടിക് ഗജവീരൻമാരും തയാറായിട്ടുണ്ട്.
തൈക്കുടം ബ്രിഡ്ജിെൻറ കലാപരിപാടികളും അരങ്ങേറും. ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിനെ പൂരപ്പറമ്പാക്കാനുള്ള എല്ലാ തയാറെടുപ്പുകളും കഴിഞ്ഞെന്ന് 'മ്മടെ തൃശൂർ' കൂട്ടായ്മ ഭാരവാഹികളായ പ്രസിഡൻറ് രാജേഷ് മേനോൻ, സെക്രട്ടറി ശശീന്ദ്രൻ മേനോൻ, ട്രഷറർ സമീർ മുഹമ്മദ് എന്നിവർ അറിയിച്ചു.
ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽനിന്നും പൂരപ്പറമ്പിലേക്ക് രാവിലെ പത്തു മുതൽ രാത്രി പന്ത്രണ്ടു വരെ ഓരോ മണിക്കൂറിലും സൗജന്യ ഷട്ടിൽ ബസ് സർവിസും അബൂദബിയിൽനിന്ന് നാല് സൗജന്യ ബസ് സർവിസുകളും ഉണ്ടാകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. പ്രവേശന പാസിന് www.ticketmagic.me എന്ന വെബ്സൈറ്റിലോ 058 6308671, 0505451623, 0506407705 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.