അബൂദബി: കഴിഞ്ഞ വർഷം അബൂദബിയിൽ ജനിച്ചത് 37,104 കുഞ്ഞുങ്ങളെന്ന് അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെൻറർ വെളിപ്പെടുത്തി. ഇതിൽ 16,670ഉം ഇമറാത്തികളുടെ കുട്ടികളായിരുന്നു. എമിറേറ്റിലെ മൊത്തം ജനന നിരക്കിെൻറ 44.93 ശതമാനമാണിത്.15 മുതൽ 49 വരെയുള്ള പ്രായത്തിൽ ഓരോ 1000 ഇമറാത്തി വനിതകളിൽ 104.7 പേർ പ്രസവിച്ചതായാണ് കണക്ക്. 30നും 34നും ഇടയിൽ പ്രായമുള്ള ഇമറാത്തി സ്ത്രീകളിലാണ് ഏറ്റവും ഉയർന്ന ഗർഭസ്ഥ നിരക്ക്.
25 മുതൽ 29 വയസ്സ് വരെയുള്ള സ്ത്രീകൾ രണ്ടാം സ്ഥാനത്തും 35 മുതൽ 39 വയസ്സ് വരെയുള്ളവർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. 15നും 19നും, 45നും 49നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും കുറവ് ഗർഭസ്ഥ നിരക്ക് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രാദേശികാടിസ്ഥാനത്തിലെ പ്രസവ നിരക്ക് താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ അബൂദബിയിലാണ്. 1000 ഇമറാത്തി വനിതകളിൽ 111.6 ജനന നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാൽ, വിദേശികളായ വനിതകളിൽ ഇത് ആയിരത്തിൽ 37.9 എന്നാണ്. ഏറ്റവും കുറവ് ജനന നിരക്ക് പശ്ചിമ അബൂദബി മേഖലയായ അൽ ദഫ്രയിലാണ്. 1000 ഇമറാത്തി വനിതകൾ 72 കുട്ടികൾക്കാണ് ജന്മം നൽകിയത്. വിദേശികളിൽ ഈ നിരക്ക് 35.2 ആയിരുന്നു.
മറ്റു മാസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഏറ്റവും കൂടുതൽ ജനനം രേഖപ്പെടുത്തിയത്.വിദേശികളിൽ ഏറ്റവും കൂടുതൽ ജനനം മേയ് മാസത്തിലാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.