നെഞ്ചുവേദനയുണ്ടായാല്‍ വേഗം ആശുപത്രിയിലെത്തണം; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

അബൂദബി: ​െനഞ്ചുവേദനയുണ്ടാകുന്നവരെ കൃത്യസമയത്ത്​ ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന്​ ഡോക്​ടർമാർ. ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയിലെ ക്ലീവ് ലാൻഡ്​​ ക്ലിനിക്കിലെ അത്യാഹിതവിഭാഗത്തിലെത്തിയ രണ്ടുപേരുടെയും ജീവന്‍ രക്ഷിച്ചിരുന്നു. ഇരുവരുടെയും ഹൃദയത്തിലെ തടസ്സം നീക്കാന്‍ യഥാക്രമം 61, 46, മിനിറ്റുകള്‍ വീതം എടുത്തതായി അധികൃതര്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുവരുന്നതായ വിവരത്തെ തുടര്‍ന്ന് തങ്ങള്‍ പൂര്‍ണ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ക്ലിനിക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ ഹൃദയധമനികളിലെ തടസ്സം നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിന് ശരാശരി 53 മിനിറ്റാണ് ക്ലിനിക്ക് എടുക്കുന്നതെന്നും അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ലക്ഷ്യസമയം 90 മിനിറ്റായിരിക്കെയാണ് തങ്ങള്‍ 40 മിനിറ്റ് നേരത്തേ ദൗത്യം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറയുന്നു. വേഗത്തിലും ഫലപ്രദവുമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് ക്ലിനിക്കിലെ വാസ്‌കുലര്‍ ആൻ ഡ്​ തൊറാസിക് ഇൻസ്​റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. ലാര്‍സ് സെവന്‍സന്‍ പറഞ്ഞു. ഹൃദയാഘാതം സംഭവിക്കുന്ന രോഗികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ചികിത്സാ വിഭാഗം ക്ലിനിക്കിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - In case of chest pain, go to the hospital immediately; Doctors with caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.