റാസല്‍ഖൈമ: കുന്നംകുളം സ്വദേശിയും തൊഴില്‍ മന്ത്രാലയം ജീവനക്കാരനുമായ നാസര്‍ അല്ദാനക്ക് ഉമ്മുല്‍ഖുവൈന്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ ആദരം. യു.എ.ഇ ഇന്‍കാസ്, മലയാളം മിഷന്, റാക് കേരള സമാജം, ഇന്ത്യന്‍ അസോസിയേഷന്, തൃശൂര്‍ അസോസിയേഷന് തുടങ്ങി വിവിധ കൂട്ടായ്മകളിലൂടെ സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നാസറിന് അടുത്തിടെ സോഷ്യല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഉമ്മുല്‍ഖുവൈന്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്ല സേലം ഖാന്സൂല് നാസര്‍ അല്ദാനക്ക് സാക്ഷ്യപത്രം സമ്മാനിച്ചു. 24 വര്‍ഷത്തിലേറെയായി നാസര്‍ യു.എ.ഇയിലുണ്ട്. ഭാര്യ: നജ്ല. മക്കള്‍: മുഹമ്മദ് നസ്വിന്, നിഹാന് അബ്ദുല്‍നാസര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.