റാസല്‍ഖൈമ: ഉപജീവനവും മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടി പ്രവാസമണ്ണിലെത്തി നിനച്ചിരിക്കാതെ മൃത്യുവരിച്ചവര്ക്ക് പ്രത്യേക പ്രാര്‍ഥനകളര്‍പ്പിച്ച് റാസല്‍ഖൈമ. നവംബര്‍ രണ്ട് മരണമടഞ്ഞ സകല മനുഷ്യരുടെയും തിരുന്നാള്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പ്രാര്‍ഥനയെന്ന് ചടങ്ങിന് നേതൃത്വം നല്കിയ റാക് ജസീറ സെൻറ് ആൻറണി ഓഫ് പാദുവ കാത്തലിക് ചര്‍ച്ച് വികാരി ഫാ. തോമസ് സെബാസ്റ്റ്യന്‍ പറഞ്ഞു.
മഹാമാരിയുടെ പ്രതിസന്ധിയില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സാമീപ്യം സാധ്യമാകാതെയാണ് പലരും പരലോകം പൂകിയത്. യു.എ.ഇ ആശ്വാസതീരമണഞ്ഞതോടെയാണ് ഇത്തരമൊരു ചടങ്ങിന് അധികൃതര്‍ അനുമതി നല്‍കിയത്. മണ്മറഞ്ഞവരെ അനുസ്മരിക്കുന്നതും അവര്‍ക്കുവേണ്ടി പ്രാര്‍ഥനകള്‍ ചൊരിയുന്നതും പുണ്യപ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും സംസ്കരിക്കുന്നയിടമാണ് റാക് അല്‍ ഫുലയിലെ പൊതുശ്മശാനമെന്ന് സാമൂഹികപ്രവര്‍ത്തകനായ പുഷ്പന് ഗോവിന്ദന് പറഞ്ഞു. മുസ്ലിംകളല്ലാത്തവരുടെ സംസ്കാരം നേരത്തേ ഷാര്‍ജയിലും ദുബൈയിലുമാണ് സാധ്യമായിരുന്നത്.
റാസല്‍ഖൈമയില്‍ അധികൃതര്‍ സ്ഥലം അനുവദിച്ചത് വിവിധ കാരണങ്ങളാല്‍ മൃതദേഹം നാട്ടിെലത്തിക്കാന് കഴിയാത്ത അവസ്ഥകളില്‍ ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാരിഷ് കൗണ്‍സില്‍ അംഗം സിംസണ്‍ ജോണ്‍, ജോസഫ്, ബിനോ, ഫൗസ്റ്റിന്, ജൂലി, ബീന, ലിസി, േഗ്ലാറി, സ്റ്റാന്‍ലി, വൈ.എം.സി ഭാരവാഹികളായ കിഷോര്‍, ജോബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.