ഷാർജയിൽ തൃശൂർ സ്വദേശികളായ ദമ്പതികൾ ഒന്നര മണിക്കൂറി​​ന്റെ ഇടവേളയിൽ മരിച്ചു

ഷാർജ: ഭർത്താവ്​ മരിച്ച്​ മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. ഷാർജയിൽ എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെംബകശ്ശേരി ജേക്കബ് വിൻസന്‍റ്​ (64), ഭാര്യ ഡെയ്സി വിൻസന്‍റ്​ (63) എന്നിവരാണ്​ മരിച്ചത്. ഹൃദയാഘാതമാണ്​ മരണ കാരണം. ​വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിൻസന്‍റിന്‍റെ മരണം. ഒന്നര മണിക്കൂറിന്​ ശേഷം വൈകിട്ട് 6.50ന് ഭാര്യ ഡെയ്സിയും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

ഇരുവരും ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു മരിച്ചത്. കുഞ്ഞാവര ജേക്കബിന്‍റെയും അന്നമ്മയുടെയും മകനാണ്​ ജേക്കബ്​. ആലൂക്കാരൻ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് പെരിങ്ങോട്ടുകര സ്വദേശി ഡെയ്സി വിൻസന്‍റ്​. ഷാർജയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്​ സംസ്കരിക്കും. 

Tags:    
News Summary - In Sharjah, a couple from Thrissur died within an hour and a half of each other

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.