ഷാർജ: പലവർണ പൂക്കളുടെ മഴവിൽചന്തത്തിൽ ആറാടിനിൽക്കുകയാണ് ഷാർജയിലെ ചത്വരങ്ങളും പാതയോരങ്ങളും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് അൽ ഹംറിയ മുനിസിപ്പാലിറ്റി പച്ചപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി 2,20,000 പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്. ഷാർജ പട്ടണത്തിലും മറ്റ് ഉപനഗരങ്ങളിലും ഇതോടെ പൂക്കാലം വന്നെത്തിയിരിക്കയാണ്. പാതയോരങ്ങളിലെ പൂക്കൾ യാത്രക്കാർക്ക് സുന്ദരകാഴ്ച നൽകുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.