സി.ഐ.ഡി വേഷമിട്ട് 45ലക്ഷം റിയാൽ തട്ടി

ദുബൈ: സി.ഐ.ഡിയായി വേഷമിട്ട് ഒരാളിൽ നിന്ന് 45ലക്ഷം സൗദി റിയാൽ(ഏകദേശം 9.3കോടി രൂപ) കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. ദുബൈ ജബൽ അലി വ്യവസായ മേഖലയിലാണ് സംഭവം നടന്നത്. 11പേരാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്.

അറബ് സ്വദേശികളെന്ന് തോന്നുന്ന രീതിയിൽ വസ്ത്രം ധരിച്ചാണ് പണം തട്ടാനായി സംഘം എത്തിയതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ തട്ടിപ്പിനിരയായാൾ പറയുന്നു. സി.ഐ.ഡി ഓഫീസർമാരാണെന്ന് പറഞ്ഞപ്പോൾ ഇയാൾ വിശ്വസിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനുള്ള പണം മണി എക്സ്ചേഞ്ചിൽ നിന്ന് ശേഖരിച്ച് ജബൽ അലിയിലെ ഒരാൾക്ക് കൈമാറാനെത്തിയതായിരുന്നു. ഐ.ഡി കാർഡുകൾ ചോദിക്കുന്നതിന് മുമ്പ് തന്നെ സംഘം കാർ പരിശോധിക്കുകയും പണം എടുക്കുകയുമായിരുന്നു. കാറിൽ തങ്ങളുടെ പിറകെ വരാനാണ് ഇവർ ഇയാളോട് ആവശ്യപ്പെട്ടത്.

എന്നാൽ വഴിയിൽ വെച്ച് കാറിലെത്തിയ മറ്റൊരു സംഘം ഇയാളെ തടഞ്ഞു. ഇതോടെയാണ് കൊള്ളയാണ് നടന്നതെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് അഞ്ചുപേർ പിടിയിലായത്. പണം കൈപറ്റുമെന്ന് പറഞ്ഞ ആൾ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പണവുമായി വരുന്നതറിഞ്ഞ ഇയാൾ സംഘാഗങ്ങൾക്ക് വിവരം ചോർത്തി നൽകുകയായിരുന്നു. ഷാർജ, ദുബൈ, അജ്മാൻ എന്നിങ്ങനെ വയത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് അഞ്ചുപേർ പിടിയിലായത്. പൊലീസ് പരിശോധനയിൽ പണം കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - In the guise of CID, he stole 45 lakh riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.