ദുബൈ: യു.എ.ഇയുടെ എട്ടു മാസത്തെ കോവിഡ് ചരിത്രത്തിൽ ആദ്യമായി രോഗബാധിതരുെട എണ്ണം 1500 കടന്നു. ശനിയാഴ്ച 1538 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.ബുധനാഴ്ച 1413 പേർക്ക് റിപ്പോർട്ട് ചെയ്തതാണ് ഇതിനുമുമ്പുള്ള ഉയർന്ന സംഖ്യ.പ്രതിദിനം കോവിഡ് ബാധിതർ കൂടിവരുന്ന അവസ്ഥയാണ് കണക്കുകളിൽ കാണുന്നത്. ദിവസങ്ങളായി കോവിഡ് ഗ്രാഫ് മുകളിലേക്കാണ് കുതിക്കുന്നത്.ഒരുമാസം മുമ്പ് 200ലേക്ക് താഴ്ന്ന കോവിഡ് കേസുകളാണ് ഇപ്പോൾ ദിവസവും ആയിരത്തിലേറെ പേർക്ക് റിപ്പോർട്ട് ചെയ്യുന്നത്.കോവിഡിെൻറ രണ്ടാം വരവിനെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം പൊലീസും സാമ്പത്തിക വകുപ്പും ആരോഗ്യവകുപ്പും പരിശോധന കർശനമായി നടത്തുന്നുണ്ട്.
പിഴയിടലും അടച്ചുപൂട്ടലും തുടരുന്നു.അതേസമയം, രോഗമുക്തർ കൂടുന്നത് രാജ്യത്തെ താമസക്കാർക്ക് ആശ്വാസം പകരുന്നു. ശനിയാഴ്ച 1411 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 1,06,354 പേർ സുഖംപ്രാപിച്ചിട്ടുണ്ട്. എന്നാൽ, ശനിയാഴ്ച നാലുമരണം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്കിനെ അപേക്ഷിച്ച് കൂടിയ സംഖ്യയാണിത്. ഇതുവരെ 459 പേരാണ് മരിച്ചത്.7574 പേർ ചികിത്സയിലുണ്ട്. 1.30 ലക്ഷം പേരെയാണ് 24 മണിക്കൂറിനുള്ളിൽ പരിശോധനക്ക് വിധേയരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.