അജ്മാന്: മിഡിൽ ഈസ്റ്റില്‍ ആദ്യമായി പുറത്തിറക്കിയ വിവിധോദ്ദേശ്യ വിമാനം അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. നഗര വികസനം രൂപകല്പന ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ ചെറു വിമാനം വഴി ലഭ്യമാകും.
മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനായി ഉന്നത സാങ്കേതിക വിദ്യ കൈവരിക്കാന്‍ സാധ്യമായ എല്ലാ സൗകര്യങ്ങളും വകുപ്പ് ഒരുക്കുമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ സാങ്കേതിക വിദഗ്ധര്‍ അജ്മാനിലെ പ്രധാനപ്പെട്ട വിവിധ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ ഈ ആളില്ലാ വിമാനം ഉപയോഗിച്ച് എടുക്കുമെന്നും ശൈഖ് റാഷിദ് പറഞ്ഞു. ത്രിമാന ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നതും ഇൻഫ്രാറെഡ് രശ്മികൾ വഴി പാരിസ്ഥിതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്നതും ഈ വിമാനത്തിെൻറ പ്രത്യേകതയാണ്. വിശിഷ്ടവും ഗുണനിലവാരമുള്ളതുമായ രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
വിമാനത്തിെൻറ ഭാഗങ്ങള്‍ അഴിച്ചുമാറ്റുന്നതിനും സംയോജിപ്പിക്കുന്നതിനും എളുപ്പത്തില്‍ സാധിക്കും. മൾട്ടി ഫങ്ഷനൽ ഗ്രൗണ്ടിങ് കൺട്രോൾ പ്രോഗ്രാമും പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്നതിനാല്‍ ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡിങ്ങിനും ഉയർന്ന കൃത്യതയും കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ ഫ്ലൈറ്റ് സുരക്ഷയും ഉറപ്പുനൽകുന്നു. രണ്ടര മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി സംവിധാനവുമുണ്ട് ഈ ചെറു വിമാനത്തിന്. വിമാനത്തിെൻറ ലക്ഷ്യങ്ങൾ, അതിെൻറ പ്രവർത്തന ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് എൻജിനീയർ അലി അൽ ഷെഹി വിശദീകരിച്ചു. അബ്ദുർറഹ്മാൻ മുഹമ്മദ് അൽ നുഐമി, മുഹമ്മദ് അഹ്മദ് ബിൻ ഒമീർ അൽ മുഹൈരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.