അജ്മാൻ: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയാഘോഷം കേക്ക് മുറിച്ച് ഇൻകാസ് അജ്മാൻ പ്രവർത്തകർ വിജയാഹ്ലാദം പങ്കിട്ടു. ആക്ടിങ് പ്രസിഡന്റ് റഫീക്ക് മാനംകണ്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ വൈസ് പ്രസിഡന്റ് സെൽ വറുദീൻ കോൺടെക്, ശ്രീകുമാർ, ബാബു ഖാദർ സെക്രട്ടറി ലായ് ജബ്ബാർ കോൺടെക്, ജില്ല ഭാരവാഹികളായ ഷാഹുൽ ഹമീദ്, മനോജ് മജീദ്, മുഹമ്മദ് ഷാ, അലിയാർകുട്ടി, പ്രവർത്തകരായ നവീദ് അലി, രവി, പ്രശാന്ത്, മുഹമ്മദ് യഹിയ എന്നിവർ ആശംസകളറിയിച്ചു.
നവംബർ ആദ്യവാരം ഓണാഘോഷം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി, ഫുഡ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി എന്നിവ രൂപവത്കരിക്കുകയും ചെയ്തു. ട്രഷറർ അബ്ദുസ്സലാം നന്ദി പറഞ്ഞു.
റാസല്‍ഖൈമ: പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.ഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പങ്കിട്ട് റാക് ഇന്‍കാസ്. കേക്ക് മുറിച്ചും ആശംസകളര്‍പ്പിച്ചും ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ റാക് ഇന്‍കാസ് പ്രസിഡന്റ് എസ്.എ. സലീം അധ്യക്ഷത വഹിച്ചു. ഫൈസല്‍ പനങ്ങാട്, എ.കെ. സേതുനാഥ്, ജോര്‍ജ് സാമുവല്‍, മുജീബ്, അജി സ്കറിയ, അജാസ്ഖാന്, ആസാദ്, റജി എന്നിവര്‍ സംസാരിച്ചു. വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന സ്വാഗതവും ജില്‍ജോ ചാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.