അൽഐൻ: ഇൻകാസ് അൽഐൻ ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ 2 സമാപിച്ചു. അൽഐൻ ഖത്തം അൽ ശിക്ല സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.ഇൻകാസ് അൽഐൻ ആക്ടിങ് പ്രസിഡന്റ് സലീം വെഞ്ഞാറമൂട്, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ട്രഷറർ അലിമോൻ വി.ടി, ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹിം, സ്പോർട്സ് സെക്രട്ടറി ബെന്നി വർഗീസ്, വൈസ് പ്രസിഡന്റ് സുരേഷ്, മുൻ പ്രസിഡന്റ് മുബാറക് മുസ്തഫ, ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ മുസ്തഫ വട്ടപറമ്പിൽ, ഹംസു പാവരട്ടി, അൻസാർ കിളിമാനൂർ, സൈഫുദ്ദീൻ വയനാട്, ബിജിലി അനീഷ്, മറ്റു സംഘടന പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
ഇൻകാസ് അൽ ഐൻ സ്പോർട്സ് വിങ് കൺവീനർ അൻസാർ കിണി നന്ദി പറഞ്ഞു.മത്സരത്തിൽ ക്യാപിറ്റൽ ടിബേഴ്സ് ബ്ലൂ സ്റ്റാർ അൽഐൻ വിജയികളായി. ആർ.കെ എഫ്.സിയാണ് റണ്ണേഴ്സ്. അയ്മ ആൻഡ് യൂനിറ്റി ജി7 എഫ്.സി മൂന്നാം സ്ഥാനവും അൽഐൻ ഫാം സക്സസ് പോയന്റ് നാലാം സ്ഥാനവും നേടി.
ക്യാപിറ്റൽ ടിബേഴ്സ് ബ്ലൂ സ്റ്റാർ താരം ഗണേഷാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ.മികച്ച ഗോൾകീപ്പറായി ക്യാപിറ്റൽ ടിബേഴ്സ് ബ്ലൂ സ്റ്റാർ താരം ഷെമീറും മികച്ച ഡിഫൻഡർ ആർ.കെ എഫ്.സി താരം പ്രശാന്തും തെരഞ്ഞെടുക്കപ്പെട്ടു. ഇൻകാസ് സ്പോർട്സ് വിങ്, മറ്റു ജില്ല കമ്മിറ്റികൾ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.